പരിസ്ഥിതിപ്രവർത്തകൻ രാജേന്ദ്ര പച്ചൗരി അന്തരിച്ചു

ന്യൂഡൽഹി: പ്രമുഖ പരിസ്ഥിതിപ്രവർത്തകനും യുഎന്നിന്റെ രാജ്യാന്തര കാലാവസ്ഥാവ്യതിയാന സമിതി (ഐപിസിസി) മുന്‍ അധ്യക്ഷനുമായ ഡോ. രാജേന്ദ്ര കെ പച്ചൗരി (79) അന്തരിച്ചു.

ഡൽഹിയിലെ ആശുപത്രിയിൽ വ്യാഴാഴ്‌ചയായിരുന്നു അന്ത്യം. ഹൃദയശസ്ത്രക്രിയയെ തുടർന്ന്‌ ചികിത്സയിലായിരുന്നു.

2007ൽ ഐപിസിസി നൊബേൽ നേടുമ്പോൾ പച്ചൗരിയായിരുന്നു അധ്യക്ഷൻ. എന്നാല്‍ ലൈം​ഗികാരോപണം ഉയര്‍ന്നതോടെ 2015ൽ രാജിവച്ചു. ഡല്‍ഹിയിലെ എനർജി റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ട് (ടെറി) സ്ഥാപക ഡയറക്ടറാണ്.

യുഎസിൽനിന്ന്‌ ഇൻഡസ്‌ട്രിയൽ എൻജിനിയറിങ്ങിലും സാമ്പത്തികശാസ്‌ത്രത്തിലും ഡോക്ടറേറ്റുകൾ നേടിയ അദ്ദേഹം ഊർജം–കാലാവസ്ഥ എന്നീ വിഷയങ്ങളിൽ 130ലേറെ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News