
കനാൽ തുരങ്കത്തിൽ ഒളിച്ചിരുന്ന പ്രതിയെ സാഹസികമായി പിടികൂടുന്നതിനിടെ പ്രതി പോലീസിനെ ആക്രമിച്ചു.
ഉമയനല്ലൂർ കുടിയിരുത്തു വയൽസ്വദേശി റഫീഖ് ആണ് പോലീസുകാരനെ ആക്രമിച്ചത്.
കൊട്ടിയം പോലീസ് സ്റ്റേഷനിലെ എഎസ്ഐ ബിജുവിനാണ് പരിക്കേറ്റത്.
പ്രതിയെ പിടിക്കാൻ എത്തിയപ്പോൾ പൊലീസുകാരനു നേരെ മരകൊമ്പ് എറിയുകയായിരുന്നു.
ഉമയനല്ലൂർ പട്ടര് മുക്കിനു സമീപം വാള് കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുനയവെന്ന പരാതി കിട്ടിയതിനെ തുടർന്നാണ് കൊട്ടിയം പോലീസ് റഫീക്കിനെ പിടികൂടാനെത്തിയത്.
ഇയാൾ പോലീസിനു നേരെ വാളോങുകയും തുടർന്ന് മരകഷണം എടുത്തെറിയുകയും ചെയ്തു എ.എസ്.ഐ ബിജുവിന് പരിക്കേറ്റു.
സംഭവമറിഞ്ഞ് കൂടുതൽ പോലീസെത്തിയപ്പോഴേക്കും കനാൽ തുരങ്കത്തിൽ കയറി ഒളിച്ചു പോലീസ് അറിയിച്ചതനുസരിച്ച് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി ഓക്സിജൻ മാസ്ക് ധരിച്ച് പ്രതിയെ പിടികൂടി പുറത്ത് എത്തിച്ചു.
അമ്പല പറമ്പിലും തുടർന്ന് വീട് കയറി ആക്രമണം നടത്തിയെന്ന് നാട്ടുകാരും പരാതിപ്പെട്ടിരിന്നു.നിരവധി ക്രിമിനൽ കേസിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here