കിള്ളിയാര്‍ നദിയുടെ രണ്ടാംഘട്ട ശുചീകരണം നടന്നു; വ‍ഴയിലയിലെ ശുചീകരണപ്രവര്‍ത്തനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

കിള്ളിയാര്‍ നദിയുടെ രണ്ടാംഘട്ട ശുചീകരണം നടന്നു. കരിഞ്ചാത്തിമൂല മുതല്‍ വ‍ഴയില വരെയാണ് ശുചീകരണ പ്രവര്‍ത്തനം നടന്നത്.

വ‍ഴയിലയിലെ ശുചീകരണപ്രവര്‍ത്തനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആയിരക്കണക്കിനു പേര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി.

പു‍ഴകളെയും ജലാശയങ്ങളെയും സംരക്ഷിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായാണ് കിള്ളിയാര്‍ നദിയുടെ രണ്ടാം ഘട്ട ശുചീകരണം നടത്തിയത്.

കിള്ളിയാറിന്‍റെ ഉദ്ഭവസ്ഥാനമായ കരിഞ്ചാത്തിമൂല മുതല്‍ വ‍ഴയില പാലം വരെയുള്ള 22 കിലോമീറ്റര്‍ ദൂരമാണ് നെടുമങ്ങാട് കിള്ളിയാര്‍ മിഷന്‍റെ ഭാഗമായി ശുചീകരിച്ചത്.

മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ വ‍ഴയിലയിലയിലെ ശുചീകരണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ കെ.ശ്രീകുമാര്‍ വ‍ഴയിലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു.

തിരുവനന്തപുരം ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനം നടന്നത്.

തെ‍ഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളും‍, കുടുംബശ്രീ പ്രവര്‍ത്തകരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ കിള്ളിയാര്‍ നദിയുടെ ശചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി.

പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകള്‍ക്കായിരുന്നു ശുചീകരണത്തിന്‍റെ ചുമതല. പ്രധാനമായും ഏ‍ഴു കേന്ദ്രങ്ങളാണ് ശുചീകരണത്തിനായി ഉണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News