അമേരിക്കയ്ക്കായി ഇന്ത്യന്‍ വിപണി; അടിയറ വച്ചു മോദി

അമേരിക്കയ്ക്കായി ഇന്ത്യന്‍ വിപണി തുറന്നു നല്‍കാനാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശമെന്ന് വിലയിരുത്തല്‍.

ഈ മാസം 24, 25 തീയതികളില്‍ ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ പൗള്‍ട്രി-ക്ഷീര മേഖലയിലെ പരിരക്ഷകള്‍ ഇല്ലാതാക്കുന്ന കരാറുകളും മോദിയും ട്രംപും ഒപ്പുവയ്ക്കും. കൂടാതെ പ്രതിരോധ മേഖലയില്‍ 25,000 കോടി രൂപയുടെ കോപ്റ്ററുകള്‍ വാങ്ങാനും കരാറായേക്കും.

അമേരിക്കയുടെ വ്യാപാര മുന്‍ഗണനകള്‍ സ്ഥാപിച്ചെടുക്കാനാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം.
രാജ്യത്തെ പൗള്‍ട്രി-ക്ഷീര മേഖലയില്‍ ഉപജീവനം നടത്തുന്നവരുടെ പരിരക്ഷകള്‍ ഇല്ലാതാക്കുന്ന സുപ്രധാന കരാറുകള്‍ സന്ദര്‍ശനവേളയില്‍ ഒപ്പുവയ്ക്കും.

ലോകത്തിലെ ഏറ്റവും വലിയ പാല്‍ ഉല്‍പാദക രാജ്യമായ ഇന്ത്യ പരമ്പരാഗത പാല്‍ ഇറക്കുമതി നിയന്ത്രിച്ചിരുന്നു. ട്രംപുമായി കരാര്‍ ഒപ്പുവയ്ക്കുന്നതോടെ രാജ്യത്തെ 80 ദശലക്ഷം ഗ്രാമീണ കുടുംബങ്ങളുടെ ഉപജീവനമാര്‍ഗ്ഗമായ ക്ഷീര മേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കും.

അമേരിക്കന്‍ പൗള്‍ട്രി ഉല്‍പന്നങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുമെന്ന് മോദി വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി താരിഫ് 100% മുതല്‍ 25% വരെ കുറയ്ക്കും.

പ്രതിരോധ മേഖലയില്‍ 25,000 കോടി രൂപയുടെ കരാര്‍ ഒപ്പിടാന്‍ ഇരു രാജ്യങ്ങളും നടപടിയാരംഭിച്ചു. കരസേന, നാവികസേന എന്നിവയ്ക്കായി യുഎസില്‍ നിന്ന് 30 സായുധ ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാറിനു വരും ദിവസങ്ങളില്‍ സുരക്ഷാകാര്യ മന്ത്രിതല സമിതി അന്തിമ അംഗീകാരം നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News