ഭൂമിയിലെ ഏറ്റവും ഭീകരമായ അവസ്ഥ എന്താണ്? ഈ നഴ്‌സ് പറയും

കൊറോണ വൈറസ് ബാധയേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥി ഇന്നലെ ആശുപത്രി വിട്ടു. കൃത്യമായ ആസൂത്രണത്തോടെയാണ് കേരളം ഇത്തവണയും ഒരു ദുരന്തത്തെ അതിജീവിക്കുന്നത്.

വൈറസ് ബാധയേറ്റ രോഗിയെ ചികിത്സിച്ച നഴ്സ് മൃദുലയുടെ വാക്കുകള്‍:

ഇന്ന് കൊണ്ട് എന്റെ കൊറോണ ഡ്യൂട്ടി കഴിഞ്ഞിരിക്കുന്നു.

ഈ ഭൂമിയിലെ ഏറ്റവും ഭീകരമായ അവസ്ഥ എന്താണെന്ന് ഇന്ന് എന്നോട് ആരോടേലും ചോദിച്ചാൽ എനിക്ക് പറയാൻ കഴിയും ആരോടും മിണ്ടാൻ കഴിയാതെ ഒരു മുറിയിൽ നമ്മളുടെ ശരീരം ആസകലം മൂടി കെട്ടി ഭീകരനായ ഒരു VIRUS മായി ഏറ്റുമുട്ടുന്നത് തന്നെ ആയിരിക്കും.

ലോകം മുഴുവൻ VIRUS ഇൽ നിന്നും ഓടി ഒഴിഞ്ഞു നടക്കുമ്പോഴും, ആ അവസ്ഥ പിടിപെട്ട ആളെ പരിചരിക്കാൻ കിട്ടിയ ഈ ഒരു അവസരം എന്നും ഓർമയിൽ സൂക്ഷിക്കാൻ വിലമതിക്കുന്ന ഒന്നായിരിക്കും. കൊറോണ ബാധിച്ച ആളെ ആരോഗ്യപൂർണനായി വിട്ടയക്കുന്ന ആദ്യത്തെ ആശുപത്രി എന്ന ഒരു തൂവൽ കൂടി നമ്മടെ ആലപ്പുഴ മെഡിക്കൽ കോളേജ് inu സ്വന്തം.

ഇത്രയും നന്നായി എല്ലാം നടന്നു എങ്കിൽ അതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നന്ദിയോടെയും അതിലുപരി ബഹുമാനത്തോടെയും ഓർക്കുന്നു. ഇവരുടെ കുറച്ചു നാളായി ഉള്ള ഡ്യൂട്ടി hours അവർ പോലും മറന്നു കഴിഞ്ഞു.

മുഴുവൻ സമയവും ഇതിനായി മാറ്റിവെച കുറെ പച്ചയായ മനുഷ്യർ.
I m so proud to be a part of our medical college team. I wholeheartedly congratulating entire team. Special recognition should be given to our hospital infection control team Dr. Anitha madhavan, Janeesh NMVeena Chacko, Hospital CNEU team coordinators Arshad.A, sheeja sr, shyla sr, all staff nurses, attenders, medical and nursing ssuperintendent, team of doctors and every one……… I was not part of the team from its begining, so pardon me if i missed anyone…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News