വിദ്യാര്‍ഥിനികളുടെ ആര്‍ത്തവ പരിശോധനയ്ക്കായി അടിവസ്ത്രം അഴിപ്പിച്ച് കോളേജ് അധികൃതര്‍; പരാതിയുമായി 68 പേര്‍; ക്രൂരത

അഹമ്മദാബാദ്: ആര്‍ത്തവ സമയത്ത് കോളേജ് ഹോസ്റ്റലിന്റെ അടുക്കളയില്‍ കയറിയെന്നും ക്ഷേത്രദര്‍ശനം നടത്തിയെന്നും ആരോപിച്ച് വിദ്യാര്‍ഥിനികളോട് അധികാരികളുടെ ക്രൂരത.

പരിശോധനയ്ക്കായി വിദ്യാര്‍ഥികളോട് അടിവസ്ത്രം അഴിച്ചുമാറ്റാന്‍ കോളേജ് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

ഗുജറാത്തിലെ ശ്രീ സഹജാനന്ദ ഇന്‍സ്റ്റിറ്റ്ട്ടിലെ ഹോസ്റ്റല്‍ വിദ്യാര്‍ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. 68 വിദ്യാര്‍ഥിനികളാണ് പരാതി നല്‍കിയത്.

കോളേജിലേയും ഹോസ്റ്റലിലേയും അധികൃതരുടെ അറിവോടെയാണ് ഇത്തരം ഒരു പരിശോധന ഹോസ്റ്റല്‍ വാര്‍ഡന്റെ നേതൃത്വത്തില്‍ നടന്നതെന്നും വിദ്യാര്‍ഥികള്‍ പരാതിയില്‍ പറയുന്നു.

അതേസമയം, പെണ്‍കുട്ടികളുടെ അനുമതിയോടെയാണ് ഇത്തരത്തില്‍ പരിശോധന നടന്നതെന്ന വിചിത്രമായ വാദമാണ് കോളേജിന്റെ പ്രിന്‍സിപ്പല്‍ നടത്തിയിരിക്കുന്നത്.

കച്ച് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കാണ് വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here