ആലപ്പുഴ കൊറോണ വൈറസിനെ പിടിച്ചുകെട്ടിയത് ഇങ്ങനെ…

നിപാ ഭീതി പിടിച്ചുലച്ച നാളുകളില്‍ കേരളം ഒന്നുചേര്‍ന്ന് രോഗഭീതിയെ മറികടന്നതിന് സമാനമായ ജാഗ്രതയിലൂടെയാണ് ആലപ്പുഴയെ വട്ടമിട്ട കൊറോണ ഭീതി മാഞ്ഞുപോകുന്നത്. കേരളത്തില്‍ രോഗം സ്ഥിരീകരിച്ച മൂന്നുരോഗികളില്‍ രണ്ടാമത്തെയാള്‍ വ്യാഴാഴ്ച ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി വിട്ടു.

രോഗത്തെ പിടിച്ചുകെട്ടാന്‍ ഒരുക്കിയ ചിട്ടയായ ആരോഗ്യ, ശുചിത്വ പ്രവര്‍ത്തനങ്ങളുടെ വിജയമാണിത്. കൊറോണ ബാധിതര്‍ രോഗം ഭേദമായശേഷം ആദ്യമായി ആശുപത്രി വിടുന്നത് ആലപ്പുഴയില്‍ നിന്നാണ്.ജനുവരി 24ന് ചൈനയില്‍നിന്ന് മടങ്ങിയ യുവാവില്‍ രോഗലക്ഷണങ്ങള്‍ കണ്ടതോടെ 30 മുതല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. ഫെബ്രുവരി രണ്ടിനാണ് രോഗം സ്ഥിരീകരിച്ച് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും ഫലം വന്നത്. രോഗബാധ സ്ഥിരീകരിച്ചതിന്റെ പത്താംദിവസമായ ബുധനാഴ്ച പരിശോധനാഫലം നെഗറ്റീവായി ആശുപത്രിയില്‍ നിന്ന് വിടുതല്‍ അനുവദിച്ചിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ചയാണ് വീട്ടിലേക്കു മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News