ഇന്ത്യന്‍ വനിതാ ലീഗ് ഫുട്‌ബോള്‍ കിരീടം ഗോകുലത്തിന്; വനിതാ ലീഗില്‍ ചരിത്രം കുറിച്ച് ഗോകുലം

ഇന്ത്യന്‍ വനിതാ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരളം എഫ്.സി. ചാമ്പ്യന്‍മാര്‍.

ബംഗളുരുവില്‍ നടന്ന ഫൈനലില്‍ മണിപ്പുരി ക്ലബ്ബ് ക്രിപ്‌സയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരള ടീമിന്റെ ചരിത്ര നേട്ടം.

ആദ്യ മിനിറ്റില്‍ പരമേശ്വരി ദേവി, 25-ാം മിനിറ്റില്‍ കമലാ ദേവി, 86-ാം മിനിറ്റില്‍ സബിത്ര ഭണ്ഡാരി എന്നിവരാണ് കേരള ടീമിനായി സ്‌കോര്‍ ചെയ്തത്.

ക്യാപ്റ്റന്‍ ദങ്‌മെയ് ഗ്രെയ്‌സ്, രത്തന്‍ബാല ദേവി എന്നിവരാണ് ക്രിപ്‌സയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. കേരളത്തില്‍ നിന്ന് ഒരു ടീം ആദ്യമായാണ് വനിതാ ലീഗില്‍ കിരീടം ചൂടുന്നത്.

യോഗ്യതാ റൗണ്ടിലും ഫൈനല്‍ റൗണ്ടിലുമായി കളിച്ച ആറ് മത്സരങ്ങളിലും ജയിച്ചാണ് കേരള ടീം കിരീടം നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News