പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ച് ഉന്നതതല അന്വേഷണമില്ലാത്തത് എന്തുകൊണ്ടെന്ന് പറയേണ്ടത് കേന്ദ്ര സര്‍ക്കാരും എന്‍ഐഎയും: യൂസഫ് ജമീല്‍

പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ച് എന്തുകൊണ്ട് ഉന്നതതല അന്വേഷണമില്ലെന്ന് കേന്ദ്ര സര്‍ക്കാരും എന്‍.ഐ.എ.യുമാണ് പറയേണ്ടതെന്ന് ജമ്മുകാശ്മീരിലെ പ്രശസ്ഥ മാധ്യമ പ്രവര്‍ത്തകന്‍ യൂസുഫ് ജമീല്‍.പുല്‍വാമക്കു പിന്നാലെ പാകിസ്ഥാന്‍ ആക്രമിക്കപ്പെടുമെന്ന് ഭീതി പരത്തിയെങ്കിലും ഒന്നും സംഭവിച്ചില്ലെന്ന് യൂസഫ് ഓര്‍മ്മിപ്പിച്ചു.കൊല്ലത്ത് കേരള സര്‍വ്വകലാശാല യൂണിയനും,കേരള പ്രസ് അക്കാഡമിയും,കൊല്ലം പ്രസ്‌ക്ലബും മാഗസ്സിന്‍ എഡിറ്റര്‍മാര്‍ക്കുവേണ്ടി സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ചോദ്യം ഇതായിരുന്നു:

പുല്‍വാമ ഭീകരാക്രമണത്തെ കേന്ദ്ര സര്‍ക്കാര്‍ മറന്നൊ?.രാജീവ് ഗാന്ധി വധക്കേസില്‍ ഉന്നതതല അന്വേഷണത്തിനു പിന്നില്‍ ആരാണെന്നു കണ്ടെത്തിയതു പോലെ എന്തുകൊണ്ട് പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ച് ശരിയായി അന്വേഷിക്കുന്നില്ല.

യൂസഫ് നിസ്സഹായതോടെ മറുപടി തുടര്‍ന്നു:

പുല്‍വാമ ഭീകരാക്രമണത്തിന്റെ വിവരങ്ങള്‍ അധികൃതര്‍ നല്‍കിയില്ല. കശ്മീര്‍ സ്വദേശിയായ യുവാവിന് ബന്ധമുണ്ടെന്ന് സൈനിക കേന്ദ്രങ്ങള്‍ പിന്നീട് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് 16 പേരെ പിടികൂടി. എന്നാല്‍ ആരാണ് ആക്രമണത്തിനു പിന്നിലെന്ന് തങ്ങള്‍ക്ക് അറിയില്ല.രാജീവ് ഗാന്ധി വധകേസിലെ പ്രതികളാരാണെന്നു കണ്ടെത്തിയതു പോലെയുള്ള അന്വേഷണം പുല്‍വാമ ഭീതരാക്രമണത്തെ കുറിച്ച് എന്തുകൊണ്ട് ഇല്ലെന്ന് മറുപടി പറയേണ്ടത് കേന്ദ്ര ഗവണ്‍മെന്റും എന്‍.ഐ.എയുമാണ്.

പുല്‍വാമ ആക്രമണത്തിന് കാരണം എന്തെന്ന് പറയാന്‍ ഏറെ വിഷമകരം എന്തുകൊണ്ട് എങ്ങനെ എന്നൊക്കെ പറയാന്‍ പ്രയാസകരം.
ജയിഷെമുഹമ്മദ് എന്നാണ് അധികൃതര്‍ പറയുന്നത്.ഞങ്ങള്‍ക്ക് ആരേയും സമീപിച്ച് ചോദിക്കാനും കഴിയുമായിരുന്നില്ല.

ഒന്നുണ്ട്,പുല്‍വാമ ഭീകരാക്രമണത്തിന്റെ പിറ്റേന്ന് പാകിസ്ഥാന്‍ ആക്രമിക്കപെടുമെന്ന് പറഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല. നാളെ, നാളെ വൈകിട്ട് എന്തു സംഭവിക്കുമെന്ന് ആശങ്കയിലായിരുന്നു രാജ്യം, അല്ലെങ്കില്‍ ലോകമാകെ.ജനങ്ങളെ ആകെ മുള്‍മുനയില്‍ നിര്‍ത്തി.പക്ഷെ ഒന്നും സംഭവിച്ചില്ല.

യുദ്ധമെന്തെന്ന് ജമ്മുകശ്മീര്‍ പൗരന്മാര്‍ക്കറിയാം.യുദ്ധം ആരും ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ ഞങ്ങളുടെ ബന്ധുക്കളേയും ജനങ്ങളേയും നഷ്ടപ്പെടും അതിര്‍ത്ഥിയില്‍ ജനങ്ങള്‍ വളരെ കഷ്ടപെടുന്നു എന്തു കാരണത്തിന്റെ പേരിലായാലും യുദ്ധം ഇഷ്ടപെടുന്നില്ല. 1971,1965, കാര്‍ഗീല്‍ യുദ്ധങ്ങള്‍ നമ്മള്‍ കണ്ടതാണ്.ഞങ്ങള്‍ മത്രമല്ല കാശ്മീര്‍ പ്രശ്‌നം ബാധിക്കാത്ത കേരളീയരും തെക്കെ ഇന്ത്യക്കാരും യുദ്ധം ആഗ്രഹിക്കില്ല എന്ന് തനിക്കറിയാം. ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക എന്നു പറഞ്ഞു കൊണ്ട്. യൂസഫ് ജമീല്‍ മറുപടി അവസാനിപ്പിച്ചു.

1995 ല്‍ ബിബിസി ലേഖകനായിരിക്കെ യൂസഫിന് വന്ന ലെറ്റര്‍ ബോംബ് പൊട്ടി ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണല്‍ ക്യാമറാമാന്‍ മുഷ്താഖ് അലി കൊല്ലപ്പെടുകയും യൂസഫ് ജമീലിന് സാരമായി പരിക്കല്‍ക്കുകയും ചെയ്തു.

കശ്മീര്‍ സംഘര്‍ഷത്തില്‍പ്പെട്ട എല്ലാ വിഭാഗങ്ങളുടേയും ആക്രമണങ്ങളും ഭീഷണികളും, യൂസഫ് നേരിട്ടു. ന്യൂയോര്‍ക്കിലെ കമ്മിറ്റി ടു പ്രൊട്ടക്ടട് ജേണലിസ്റ്റ് എന്ന സംഘടന 1996ല്‍ ഇന്റര്‍ നാഷണല്‍ പ്രസ് ഫ്രീഡം പുരസ്‌കാരം നല്‍കി ആദരിച്ചു.

ഗൗരിലങ്കേഷിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ഗൗരി ലങ്കേഷ് അവാര്‍ഡ് ഫോര്‍ ഡെമോക്രാറ്റിക് ഐഡിയലിസം പുരസ്‌കാരമാണ് യൂസഫിന് ലഭിച്ച ഒടുവിലത്തെ പുരസ്‌ക്കാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News