നെതന്യാഹുമായി കൂടിക്കാഴ്ചക്ക് പദ്ധതിയില്ലെന്ന് സൗദി

മനാമ: ഇസ്രയേല്‍ പ്രധാനമന്ത്രിയുമായി കിരീടവകാശി കൂടിക്കാഴ്ചക്ക പദ്ധതിയില്ലെന്ന് സൗദി വിദേശ മന്ത്രി. സൗദി അറേബ്യയും ഇസ്രായേലും തമ്മില്‍ ഒരു കൂടിക്കാഴ്ച ആസൂത്രണം ചെയ്തിട്ടില്ലെന്നും സൗദിയുടെ നയം തുടക്കംമുതലേ വളരെ വ്യക്തമാണെന്നും വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു.

സൗദിയും ഇസ്രായേലും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് മന്ത്രി വ്യക്തമാക്കി. സൗദി, പലസ്തീന് പിന്നില്‍ ഉറച്ചുനില്‍ക്കുന്നു. സമാനമായ നയമുള്ള മറ്റ് നിരവധി രാജ്യങ്ങള്‍ ഉള്ളതിനാല്‍, ഇറാനെ നേരിടുന്നതില്‍ ഇസ്രയേലുമായി താല്‍പ്പര്യങ്ങള്‍ പങ്കുവെക്കുന്നത് അസാധാരണമല്ലെന്നും മന്ത്രി പറഞ്ഞു.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും കൂടിക്കാഴ്ച ആസൂത്രണം ചെയ്യുന്നതായി ഇസ്രയേല്‍ മാാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. ഇത് തള്ളിയാണ് സൗദി വിദേശ മന്ത്രിതന്നെ രംഗത്ത് വന്നത്.

ഇസ്രയേലുമായി ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഔദ്യോഗിക നയതന്ത്രബന്ധമില്ല. ഇസ്രയേലിനോടുള്ള നയങ്ങള്‍ മയപ്പെടുത്തുന്നില്ലെന്ന് സൗദി പരസ്യമായി തന്നെയാണ് പ്രഖ്യാപിക്കുന്നത്. ഇസ്രായേലിലെ മാറ്റത്തെത്തുടര്‍ന്ന് ഇസ്രായേല്‍ പൗരന്‍മാര്‍ക്ക് രാജ്യത്തേക്ക് വിസ അനുവദിക്കണമെന്നും അവരെ സൗദിയിലേക്ക് പോകാന്‍ അനുവാദം നല്‍കണമെന്നുമുള്ള നിര്‍ദ്ദേശം സൗദി തള്ളിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News