ചെന്നൈയില്‍ സിഎഎ വിരുദ്ധ സമരത്തില്‍ പൊലീസ് അതിക്രമം; ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്ക്; പ്രതിഷേധം ശക്തമാകുന്നു

ചെന്നൈ: ചെന്നൈയില്‍ പൗരത്വനിയമത്തിനെതിരെ നടന്ന സമരത്തില്‍ പൊലീസ് അതിക്രമം. ചെന്നൈ വണ്ണാര്‍ പേട്ടില്‍ വെളളിയാഴ്ച ഉച്ചയോടെയാണ് ഷഹീന്‍ ബാഗ് മോഡല്‍ സമരം ആരംഭിച്ചത്. സമരത്തിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

രാത്രി ഒന്‍പതരയോടെയാണ് പൊലീസ് സമരക്കാര്‍ക്ക് നേരെ ക്രൂരമായി മര്‍ദനം അഴിച്ചുവിട്ടത്. യാതൊരു പ്രകോപനവുമില്ലാതെയാണ് അക്രമണമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ പരിക്കുകള്‍ ഗുരുതരമാണ്. പരിക്കേറ്റവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ആയിരക്കണക്കിനാളുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. സമരം തുടങ്ങിയപ്പോള്‍ തന്നെ അവസാനിപ്പിക്കണമെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ പിന്മാറാതെ തുടരുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here