
അവശനിലയിൽ കഴിയുന്ന പശുക്കൾക്ക് ഭക്ഷണം എത്തിച്ച് സംവിധായകൻ ആർ.എസ് വിമൽ. കഴിഞ്ഞദിവസം പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ ട്രസ്റ്റിന്‍റെ ഗോശാല പരിപാലിക്കാതെ കൈയൊഴിഞ്ഞ 35 പശുക്കളെ നഗരസഭ സ്വകാര്യ ഫാമിലേക്ക് മാറ്റിയിരുന്നു.
ഇവയ്ക്കാണ് സഹായവുമായി സംവിധായകൻ എത്തിയത്. വാർത്തകൾ കണ്ടും കേട്ടും അറിഞ്ഞാണ് സംവിധായകൻ ആർ.എസ് വിമൽ അവശരായ പശുക്കളെ തേടിയെത്തിയത്.
ഗോശാലയിലെ കന്നുകാലികളെ പുനരധിവസിപ്പിച്ചിരിക്കുന്ന കുറ്റിച്ചലിലെ ഫാമിലെത്തിയ വിമൽ പശുക്കൾക്ക് 400 കിലോ തീറ്റയും എത്തിച്ചു നൽകി. കൂടാതെ ഫാമിലെ പശുകുട്ടികൾക്ക് പേരിടിയലും നടത്തി.
ഒന്നിനു വിമൽ തന്‍റെ മകളുടെ പേരായ അപ്പു എന്ന പേരു നൽകി. ഒന്നിന് കർണ്ണനെന്നും പേരിട്ടു. വാർത്ത ശ്രദ്ധയിൽപ്പെട്ടാണ് കൗൺസിലർ ഐ.പി ബിനുവിനൊപ്പം എത്തിയതെന്ന് വിമൽ പറഞ്ഞു.
ഒരു പശുകിട്ടുക്ക് കൗണ്സിലർ ഐ പി ബിനു തന്‍റെ മകളുടെ പേരു അമ്മു എന്നിട്ടു. ഫാമിൽ ഉള്ളതിൽ കല്യാണി എന്ന പശു ഗർഭിണിയാണ്. ഇപ്പോൾ പശുക്കൾ ആരോഗ്യം വീണ്ടെടുക്കുന്നതായി ഐ പി പറഞ്ഞു
പശുക്കളെ തിരിച്ചറിയാൻ ഇനി ചിപ്പ് ഘടിപ്പിക്കാനാണ് തീരുമാനം. പശുക്കളുടെ മുഴുവൻ വിവരങ്ങളും ശേഖരിച്ചു സൂക്ഷിക്കുന്നതിനാണ് നഗരസഭ സംവിധാനം ഒരുക്കുന്നത്.
ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് സുരേഷ്ഗോപിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ച ഗോശാലയിലെ അവശരായ പശുക്കളെ നഗരസഭ ഏറ്റെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here