പാലാരിവട്ടം പാലം അഴിമതി:ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്‌തു തുടങ്ങി

തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലം അഴിമതികേസിൽ മുൻ പൊതു മരാമത്ത്‌ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ്‌ ചോദ്യം ചെയ്‌തു തുടങ്ങി.

പകൽ11ന്‌ തിരുവനന്തപുരത്ത്‌ പൂജപ്പുരയിലെ വിജിലൻസ്‌ പ്രത്യേക സെൽ ആസ്ഥാനത്ത് ഇബ്രാഹിംകുഞ്ഞ്‌ ഹാജരായി. തന്റെ നിരപരാധിത്വം തെളിയിക്കുമെന്ന്‌ മാധ്യമപ്ര്വർത്തകരോട്‌ ഇബ്രാഹഇംകുഞ്ഞ്‌ പറഞ്ഞു.

മേൽപ്പാലം പണിയാൻ കരാറുകാർക്ക്‌ മുൻകൂർ പണം നൽകാൻ അന്നത്തെ പൊതുമരാമത്ത്‌ മന്ത്രി ഇബ്രാഹിം കുഞ്ഞും ഒപ്പിട്ടതിന്റെ രേഖകൾ വിജിലൻസിന്‌ ലഭിച്ചിട്ടുണ്ട്‌.

പണം നൽകിയത്‌ ഉദ്യോഗസ്ഥതല തീരുമാനമാണെന്ന ഇബ്രാഹിം കുഞ്ഞിന്റെ വാദം ഇതോടെ പൊളിഞ്ഞു. ഇതിലടക്കം വ്യക്തത തേടിയാണ്‌ വിജിലൻസ്‌ ചോദ്യം ചെയ്യുന്നത്‌.

ചോദ്യം ചെയ്യലോടെ അന്വേഷണം നിർണായകഘട്ടത്തിലേക്ക്‌ കടക്കും. അറസ്‌റ്റുണ്ടാകുമോ എന്ന പരിഭ്രാന്തിയിലാണ്‌ യുഡിഎഫ്‌ കേന്ദ്രങ്ങൾ.

തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദമായ ചോദ്യാവലി തയ്യാറാക്കി. വിജിലൻസ്‌ എസ്‌പി വിനോദ്‌കുമാറിന്റെ നേതൃത്വത്തിലാണ്‌ ചോദ്യംചെയ്യൽ.

നേരത്തേ രണ്ടുവട്ടം വിജിലൻസ്‌ ഇബ്രാഹിം കുഞ്ഞിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. കരാർ കമ്പനിക്ക്‌ പണം മുൻകൂർ അനുവദിച്ചത്‌ അടക്കമുള്ളവയിൽ തൃപ്‌തികരമായി മറുപടി നൽകാൻ ഇബ്രാഹിം കുഞ്ഞിനായില്ല. തുടർന്നാണ്‌ വീണ്ടും ചോദ്യം ചെയ്യാൻ സർക്കാർ മുഖേന ഗവർണറുടെ അനുമതി തേടിയത്‌.

തെളിവുകൾ നിരത്തിയുള്ള ചോദ്യങ്ങൾക്ക്‌ തൃപ്‌തികരമായ മറുപടി നൽകിയില്ലെങ്കിൽ അറസ്‌റ്റുണ്ടായേക്കും. എംഎൽഎ എന്ന നിലയ്‌ക്ക്‌ ഇബ്രാഹിംകുഞ്ഞിനെ അറസ്‌റ്റ്‌ ചെയ്‌താൽ വിവരം നിയമസഭാ സ്‌പീക്കറെ അറിയിച്ചാൽ മതിയാകും. അറസ്‌റ്റ്‌ ചെയ്യേണ്ടിവരികയാണെങ്കിൽ അതിന്‌ മറ്റ്‌ തടസ്സങ്ങളില്ലെന്ന്‌ വിജിലൻസ്‌ വൃത്തങ്ങൾ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News