പൊലീസില്‍ ഡിജിറ്റല്‍ വയര്‍ലസിനുള്ള സ്‌പെക്ട്രം കേന്ദ്രത്തില്‍ നിന്ന് നേടിയെടുക്കുന്നതിലും ചെന്നിത്തലയ്ക്ക് വീഴ്ചയെന്ന് സിഎജി റിപ്പോര്‍ട്ട്‌

പൊലീസിൽ ഡിജിറ്റല്‍ വയര്‍ലെസിനുളള സ്പെക്ട്രം കേന്ദ്രസര്‍ക്കാരില്‍ നിന്ന് നേടിയെടുക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടതായി സിഎജി.

യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെയാണ് വീ‍ഴ്ച. മാവോയിസ്റ്റ് ഭീഷണി നേരിടുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ വരുത്തിയ വ‍ീ‍ഴച്ചകൾ സിഎജി അക്കമിട്ട് നിരത്തുന്നുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സ്പെക്ട്രം ചാര്‍ജ്ജ് അടച്ച് ലൈസെന്‍സ് കരസ്ഥാമാക്കാത്തതിനാല്‍ ഡിജിറ്റല്‍ വയര്‍ലെസ് പൊലീസിന് ലഭിക്കാത്തതെന്നും സിഎജി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മാവോയിസ്റ്റ് ഭീഷണി നേരിടുന്നതില്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ വരുത്തിയ വ‍ീ‍ഴ്ചകളെ പറ്റി കൺട്രാളർ ആന്‍റ് ഒാഡിറ്റർ ജനറൽ റിപ്പോർട്ടിൽ അക്കമിട്ട് നിരത്തുന്നുണ്ട്.

നിബിഢ വനങ്ങളില്‍ മാവോയിസ്റ്റ് വേട്ടക്ക് പോകുന്ന പോലീസുകാര്‍ക്ക് പരസ്പരം ബന്ധപെടാന്‍ ക‍ഴിയുന്നതിന് മെച്ചപ്പെട്ട ഡിജിറ്റല്‍ വയര്‍ലെസ് സംവിധാനം വേണം.

കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സ്പെക്ട്രം ചാര്‍ജ്ജ് അടച്ച് ലൈസെന്‍സ് കരസ്ഥാമാക്കാതതിനാല്‍ വിതരണക്കാരന്‍ വയര്‍ലെസ് പൊലീസിന് നല്‍കിയില്ല. ഡിഎംആർ ഉപകരണം വാങ്ങുന്നതിലെയ്ക്കായി 2011 – 13ൽ 5.22 കോടി രൂപ ആഭ്യന്തരവകുപ്പ് മാറ്റിവച്ചു. എന്നാൽ വാങ്ങൽ നടന്നില്ല.

ആ ഫണ്ട് എവിടെ എന്നതും ചോദ്യമുയരുകയാണ്. നിലവില്‍ പ‍ഴയ അനലോഗ് സം‍വിധാനത്തില്‍ ഒാടികൊണ്ട് ഇരിക്കുന്ന വയര്‍ലെസുകള്‍ മാറ്റി ഡിജിറ്റലാക്കി തരണമെന്ന് 2016 ഫെബ്രുവരിയിലും ,മാര്‍ച്ചിലും രണ്ട് കത്തുകള്‍ അന്നത്തെ പോലീസ് മേധാവി ആഭ്യന്തരമന്ത്രിയായ രമേശ് ചെന്നിത്തലക്ക് നല്‍കി.

എന്നാല്‍ ആ കത്തിൽ ഒരു നടപടിയും ചെന്നിത്തല സ്വീകരിച്ചില്ല. ഡിജിറ്റല്‍ വയര്‍ലെസിനുളള സ്പെക്ട്രം കേന്ദ്രസര്‍ക്കാരില്‍ നിന്ന് നേടിയെടുക്കുന്നതില്‍ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടു എന്നും സിഎജി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഒപ്പം സ്പെക്ട്രം ചാർജ് അടയ്ക്കുന്നതിലെ കാലതാമസം ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ നടപ്പാക്കുന്നതിൽ താമസമുണ്ടാക്കിയെന്നും ഇത് സംസ്ഥാനത്ത് മാവോയിസ്റ്റ് ഭീഷണി നേരിടുന്നതിനെ ദോഷകരമായി ബാധിച്ചു എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

നിലവിൽ13 കൊല്ലത്തെ ലേറ്റ് പെമെന്‍റ് ചാര്‍ജ് ആയി 44 കോടി കൂടി അടച്ചാൽ മാത്രമെ ലൈസെൻസ് പുതുക്കി നൽകുവെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് അറിയിച്ചിട്ടുണ്ട്.

എന്നാൽ എന്ത് കൊണ്ടാണ് ഡിജിപി ആവര്‍ത്തിച്ച് മുന്നറിപ്പ് നല്‍കിയിട്ടും സ്പെകട്രം ലൈസെന്‍സ് നേടിയെടുക്കുന്നതില്‍ ചെന്നിത്തലയും യുഡിഎഫ് സര്‍ക്കാരും വീ‍ഴ്ച്ച വരുത്തിയത് എന്ന ചോദ്യവും സിഎജി റിപ്പോർട്ട് ഉയർത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel