തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിക്കും

തദ്ദേശ തെരഞ്ഞെടുപ്പില്‍ 2019ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ചാല്‍ മതിയെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിക്കും.

അടുത്ത ആ‍ഴ്ച തന്നെ അപ്പീൽ നൽകാനാണ് തീരുമാനം. 2019ലെ പട്ടിക ഉപയോഗിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ അപ്പീലിൽ ചൂണ്ടിക്കാട്ടുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ വി.ഭാസ്കരൻ പറഞ്ഞു.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അടുത്തയാഴ്ച ആദ്യം അപ്പീല്‍ സമര്‍പ്പിക്കാനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം.

2019ലെ വോട്ടർ പട്ടിക ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന അധിക സാമ്പത്തിക ഭാരം, നിലവിലെ സമയക്കുറവ്, സാങ്കേതിക ബുദ്ധിമുട്ടുകൾ എന്നിവ ചൂണ്ടിക്കാട്ടിയാകും അപ്പീൽ നൽകുകയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ വി.ഭാസ്കരൻ പറഞ്ഞു.

2015ലെ വാർഡ് അടിസ്ഥാനത്തിലുള്ള പട്ടികയ്ക്കു പകരം 2019ലെ നിയമസഭാ മണ്ഡല ബൂത്തടിസ്ഥാനത്തിലെ പട്ടിക ഉപയോഗിക്കുന്നത് പുതിയ പട്ടിക തയാറാക്കുന്നത്ര ശ്രമകരമാണ്.

2019ലെ പട്ടിക ഉപയോഗിക്കുകയാണെങ്കിൽ 25000 ബൂത്തുകളിലായി ഫീൽഡ് വെരിഫിക്കേഷൻ നടത്താൻ മാത്രം 25,000 ജീവനക്കാരും നാലുമാസവും വേണം.

10 കോടിയുടെ സാമ്പത്തിക ബാധ്യത വേറെ. മാത്രമല്ല, പനിനഞ്ചരലക്ഷം പേർ വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷ നൽകിക്കഴിഞ്ഞു.

എന്നാൽ ഏതു പട്ടിക ഉപയോഗിച്ചാലും തെരഞ്ഞെടുപ്പ് വൈകില്ലെന്ന് കമ്മിഷൻ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം അനുസരിച്ചാകും സംസ്ഥാന സർക്കാരും മുന്നോട്ടു പോകുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News