കൈരളി ന്യൂസ് ഇംപാക്ട്: ആലപ്പുഴയില്‍ കുഞ്ഞിനെ മര്‍ദിച്ച രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ പൊലീസ് കേസ്

ആലപ്പുഴയില്‍ മൂന്ന് വയസുള്ള കുഞ്ഞിനെ മര്‍ദിച്ച സംഭവത്തില്‍ രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. കൈരളി ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് പൊലീസ് നടപടി.

ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും, കൊലപാതക ശ്രമത്തിനുമാണ് അമ്പലപ്പുഴ പൊലീസ് കേസെടുത്തിരിക്കുന്നത്.

രണ്ടാനച്ഛന്‍ പ്രവീണ്‍ ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. നേരത്തെ ബാലാവകാശ കമ്മീഷനും കൈരളി ന്യൂസ് വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

കുഞ്ഞിന്റെ ജനനേന്ദ്രിയത്തിലടക്കം മരാകമായ പരുക്കുകള്‍ ഉള്ളതായി ഡോക്ടര്‍മാരും വെളിപ്പെടുത്തിയിരുന്നു. നേരത്തെ ക്രൂരമായി മര്‍ദനത്തിനിരയായ കുഞ്ഞിനെ നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്നാണ് ചികിത്സയ്ക്ക് വിധേയനാക്കിയത്. കുഞ്ഞ് ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്‌

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News