നഗ്‌നരാക്കി ആര്‍ത്തവ പരിശോധന: സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷന്‍

ഗുജറാത്ത് കച്ചിലെ വനിതാകോളജില്‍ വിദ്യാര്‍ഥിനികളെ നിര്‍ബന്ധിച്ചു തുണിയഴിപ്പിച്ച് ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്തതായി ദേശീയ വനിതാ കമ്മിഷന്‍ അന്വേഷണ സമിതിയെ നിയമിച്ചു.

രാജ്യത്തിനു തന്നെ നാണക്കേടായ മനുഷ്യാവകാശ ലംഘനത്തില്‍ കോളജ് അധികൃതരില്‍ നിന്നു കച്ച് സര്‍വകലാശാല വിശദീകരണം തേടി. ഭുജിലെ ശ്രീ സഹ്ജാനന്ദ് വനിതാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ 68 വിദ്യാര്‍ഥിനികള്‍ക്കാണ്, ശുചിത്വപരമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നു വാര്‍ഡന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നു പ്രിന്‍സിപ്പല്‍ റീത്താ റാണിംഗയുടെ നിര്‍ദേശപ്രകാരം ഉടുതുണിയഴിച്ചു ആര്‍ത്തവമില്ലെന്നു തെളിയിക്കേണ്ടതായി വന്നത്.പൊലീസില്‍ പരാതി ലഭിച്ചില്ലെങ്കിലും സംഭവം വിവാദമായതിനെത്തുടര്‍ന്നു കച്ച് സര്‍വകലാശാലാ അധികൃതര്‍ അന്വേഷണസമിതി രൂപീകരിച്ചു.

In Gujarat college, girls forced to remove underwear to prove they weren’t

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News