കാശ്മീരിലെ നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കണം: യൂറോപ്യന്‍ യൂണിയന്‍

ജമ്മു കാശ്മീരിലെ നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍. വിദേശ നയതന്ത്ര പ്രതിനിധികളുടെ രണ്ടമത്തെ സംഘം പ്രദേശം സന്ദര്‍ശിച്ചതിന് പിന്നാലെയാണ് യൂറോപ്യന്‍ യൂണിയന്‍ ഈ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്.

‘ജമ്മു കാശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ ഗതിയിലാക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് നടപടികള്‍ സ്വീകരിച്ചതായി സന്ദര്‍ശക സംഘം മനസിലാക്കുന്നു. എന്നാല്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. കൂടാതെ രാഷ്ട്രീയ നേതാക്കളെ ഇപ്പൊഴും തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.’

യൂറോപ്യന്‍ യൂണിയന്‍ വിദേശ കാര്യ സുരക്ഷാ നയ വക്താവ് വെര്‍ജീനി ബറ്റ് ഹെന്റിക്‌സണ്‍ പറഞ്ഞു.ഗൌരവപ്പെട്ട സുരക്ഷ വിഷയങ്ങള്‍ പ്രദേശത്ത് നിലനില്‍ക്കുന്നതായി ഞങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. എങ്കിലും നിലവിലുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക എന്നത് സുപ്രധാനമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News