കെജ്രിവാള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ദില്ലി: ഡല്‍ഹി മുഖ്യമന്ത്രിയായി എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ച്ചയായ മൂന്നാം തവണയാണ് കെജ്രിവാള്‍ മുഖ്യമന്ത്രിയാകുന്നത്.

സത്യപ്രതിജ്ഞാചടങ്ങ് നടക്കുന്ന രാംലീല മൈതാനത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. ചടങ്ങിനോടനുബന്ധിച്ച് ഡല്‍ഹിയില്‍ ഗതാഗത ക്രമീകരണമുണ്ടാവും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ക്ഷണിച്ചതായി എഎപി മുതിര്‍ന്ന നേതാവ് ഗോപാല്‍ രവി പറഞ്ഞു. ചടങ്ങ് രാവിലെ പത്തിന് ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News