
സിഎജി റിപ്പോര്‍ട്ടില്‍ കാണാനില്ലെന്ന് ആരോപിച്ച റൈഫിളുകള്‍ ക്രൈംബ്രാഞ്ച് നാളെ പരിശോധിക്കും. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി നേരിട്ടായിരിക്കും തോക്കുകള്‍ പരിശോധിക്കുന്നത്.
തോക്കുകള്‍ ഹാജരാക്കാന്‍ പൊലീസിനോട് അറിയിച്ചെങ്കെലും വയനാട്ടിലും മലപ്പുറത്തും മാവോയിസ്റ്റ് വേട്ട നടത്തുന്ന സംഘത്തിന്റെ പക്കല്‍ ആയതിനാല്‍ ഹാജരാക്കന്‍ ആകില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു.തുടര്‍ന്നാണ് പരിശോധന നാളത്തേക്കേ മാറ്റിയത്.
കഴിഞ്ഞ ദിവസം റൈഫിളുകള്‍ ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച് പൊലീസിനോട് നര്‍ദ്ദേശിച്ചെങ്കിലും പരിശധന നടന്നില്ല.റൈഫിളുകള്‍ വയനാട്ടിലും മലപ്പുറത്തും മാവോയിസ്റ്റ് വേട്ട നടത്തുന്ന ആന്റി നക്‌സല്‍ ഫോഴ്‌സിന്റെ പക്കല്‍ ആയതിനാലാണ് ഹാജരാക്കന്‍ ആകാത്തതെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
കമാന്റോകള്‍ക്ക് പകരം തോക്കുകള്‍ എത്തിക്കണം എന്നിട്ടെ ഇവരുടെ പക്കലുള്ള 44 റൈഫിളുകള്‍ പരിശോധനക്കായി എത്തിക്കാനാകു എന്നാണ് പൊലീസ് ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. തുടര്‍ന്നാണ് പരിശോധന നാളത്തേക്കേ മാറ്റിയത്. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി നേരിട്ടായിരിക്കും റൈഫിളുകള്‍ പരിശോധിക്കുന്നത്.
പൊലീസ് ചീഫ് സ്റ്റോറിലെ രേഖകള്‍ പ്രകാരം 666 റൈഫിളുകളാണ് പരിശോധിച്ച് രേഖകളുമായി ഒത്തുനോക്കേണ്ടത്. 25 റൈഫിളുകളാണ് പൊലീസിന്റെ ആയുധ ശേഖരത്തില്‍നിന്ന് കാണാനില്ലെന്നാണ് സി ഐ ജി റിപ്പോര്‍ട്ട്. എന്നാല്‍ റൈഫിളുകള്‍ നഷ്ടമായിട്ടില്ലെന്നും ക്യാമ്പുകളില്‍ ഉണ്ടെന്നും യൂണിറ്റുകളിലേക്കും ക്യാമ്പുകളിലേക്കും മാറ്റുമ്പോള്‍ ഉണ്ടായ ക്ലറിക്കല്‍ പിശകാണ് ഇതിന് കാരണമെന്നും സംസ്ഥാന പൊലീസ് മേധാവി കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here