കൊ​റോ​ണ വൈറസ്: ചൈനയിൽ മ​ര​ണം 1600 കടന്നു, ഇതുവരെ രോഗം സ്ഥിരീകരിച്ചത് 68000 പേര്‍ക്ക്‌; യൂറോപ്പിലും മരണം

ബെ​യ്ജിം​ഗ്: കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് ചൈ​ന​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,600 ക​ട​ന്നു. ഇന്നലെ മാ​ത്രം നൂ​റി​ലേ​റെ​പ്പേ​രാ​ണ് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. വെ​ള്ളി​യാ​ഴ്ച 143 പേ​ർ മ​രി​ച്ചി​രു​ന്നു. കൊ​റോ​ണ മ​ര​ണം പ​ട​ർ​ന്നു പി​ടി​ച്ച ഹു​ബൈ പ്ര​വി​ശ്യ​യി​ലെ വു​ഹാ​നി​ൽ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 6,700 ആ​യി.

കൊറോണ വൈറസ് ബാധയില്‍ യൂറോപ്പില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സില്‍ ചികിത്സയിലായിരുന്ന രോഗി മരിച്ചു. ഫ്രഞ്ച് ആരോഗ്യ മന്ത്രിയാണ് മരണം സ്ഥിരീകരിച്ചത്. ജനുവരി 25മുതല്‍ ചികിത്സയിലായിരുന്ന എണ്‍പതുകാരനാണ് മരണത്തിന് കീഴടങ്ങിയതെന്ന് മന്ത്രി വ്യക്തമാക്കി.

ചൈനയില്‍ നിന്നെത്തിയ ഇദ്ദേഹം, ജനുവരി 16നാണ് ഫ്രാന്‍സിലെത്തിയത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ മകള്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ആരോഗ്യം വീണ്ടെടുക്കുന്നുവെന്നാണ് വിവരം.

ഇതോടെ, ചൈനയ്ക്ക് പുറമേ മരണം സ്ഥിരീകരിക്കുന്ന നാലാമത്തെ രാജ്യമായി ഫ്രാന്‍സ്. ഫിലിപ്പീന്‍സ്, ഹോങ്കോങ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ കൊറോണ ബാധിച്ച് ഓരോരുത്തര്‍ മരിച്ചിരുന്നു.

ആയിരത്തിലേറെ​പ്പേ​ർ​ക്ക് പേ​ർ​ക്കു ശ​നി​യാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി ചൈ​നീ​സ് ആ​രോ​ഗ്യ ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച​ത്തെ മ​ര​ണ​ങ്ങ​ളി​ലേ​റെ​യും ഹു​ബൈ‌​യി​ലാ​ണ് ഹ​നാ​നി​ലും ബെ​യ്ജിം​ഗ്, ചോം​ക്വിം​ഗ് എ​ന്നി​വി​ട​ങ്ങ​ളി​ലും കൊ​റോ​ണ ബാ​ധി​ത​ർ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യി​ട്ടു​ണ്ട്.

രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 68,500 ക​ട​ന്നെ​ന്ന് ആ​രോ​ഗ്യ ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. ഇ​തി​ൽ 11,200 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. രോ​ഗം ഭേ​ദ​മാ​യ 8,100 പേ​രെ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News