ജാമിയ ലൈബ്രറിയില്‍ പൊലീസ് നരനായാട്ട്; അക്രമ ദൃശ്യങ്ങള്‍ പുറത്ത്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ മില്ലിയ വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് അഴിച്ചുവിട്ട അക്രമത്തിന്റെ വീഡിയോ പുറത്തുവന്നു. ലൈബ്രറിയിലെ റീഡിംഗ് ഹാളില്‍ അതിക്രമിച്ചുകയറി വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

വിദ്യാര്‍ത്ഥികള്‍ ബസ് കത്തിച്ചു എന്നും മറ്റും ആരോപിച്ചാണ് ഡിസംബര്‍ 15ന് ജാമിയ കാമ്പസ്സില്‍ അക്രമമഴിച്ചുവിട്ടത്. അതേസമയം പൊലീസ് ബസ്സിന് പെട്രോള്‍ ഒഴിക്കുന്നതിന്റേയും മറ്റും വീഡിയോകള്‍ പുറത്തുവന്നിരുന്നു.

കാമ്പസ്സില്‍ കയറി വിദ്യാര്‍ത്ഥികളെ ആക്രമിച്ച ഡല്‍ഹി പൊലീസിന്റെ നടപടിക്കെതിരെ രാജ്യത്താകെ പ്രതിഷേധമുയര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News