കൊല്ലം എന്‍ എസ് സഹകരണ ആശുപത്രി ക്യാന്‍സര്‍ സെന്ററിന് നാളെ മുഖ്യമന്ത്രി ശിലയിടും

കൊല്ലം എന്‍ എസ് സഹകരണ ആശുപത്രി ക്യാന്‍സര്‍ സെന്ററിന് നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശിലയിടും. 200 കോടിയിലധികം രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന ‘എന്‍ എസ് മെഡിലാന്‍ഡ് ‘ പ്രൊജക്ടിലാണ് ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നത്. പ്രൊജക്ട്- 2020 സമര്‍പ്പണവും എന്‍ എസ് അനുസ്മരണ പ്രഭാഷണവും മുഖ്യമന്ത്രി നിര്‍വഹിക്കു.

വര്‍ഷം ആറുലക്ഷത്തിലധികം പേര്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിയായി മാറാന്‍ 14 വര്‍ഷം കൊണ്ട് എന്‍ എസ് സഹകരണ ആശുപത്രിക്ക് കഴിഞ്ഞു.ക്യാന്‍സര്‍ ചികിത്സാരംഗത്തെ അതിനൂതന ചികിത്സാ സൗകര്യങ്ങള്‍ അടങ്ങുന്നതാണ് നിര്‍ദിഷ്ട എന്‍ എസ് ക്യാന്‍സര്‍ സെന്റര്‍.90 കോടിയിലധികമാണ് ചെലവ്. എന്‍ എസ് ജെറിയാട്രിക് സെന്റര്‍, ആയുര്‍വേദ ആശുപത്രി, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് എന്നിവയുടെ നിര്‍മാണവും പുരോഗമിക്കുന്നതായി പ്രസിഡന്റ് പി രാജേന്ദ്രന്‍ പറഞ്ഞു.

32 ചികിത്സാ വിഭാഗങ്ങളും സ്പെഷ്യാലിറ്റി, സൂപ്പര്‍സ്പെഷ്യാലിറ്റി വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നു. 500 കിടക്കയും 95 വിദഗ്ധ ഡോക്ടര്‍മാരും 950ല്‍പ്പരം ജീവനക്കാരുമുണ്ട്. ന്യൂമാറ്റിക് പൈപ്പ് ലൈന്‍ സംവിധാനത്തോടെയുള്ള ആധുനിക ലബോറട്ടറി, ട്രയാജ് സംവിധാനത്തോടെ എമര്‍ജന്‍സി വിഭാഗം, കിടപ്പുരോഗികള്‍ക്ക് അരികിലെത്തി ചികിത്സ നല്‍കുന്ന സ്‌കൂട്ടര്‍ ആംബുലന്‍സ്, കൊല്ലം റെയില്‍വേ സ്റ്റേഷനിലെ എമര്‍ജന്‍സി മെഡിക്കല്‍ സെന്റര്‍ എന്നിവ സ്ഥാപനത്തെ വേറിട്ടതാക്കുന്നു. മരുന്നുകള്‍ക്ക് 10 ശതമാനവും മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്ക് കിടത്തിചികിത്സയില്‍ 30 ശതമാനവും ഇളവും നല്‍കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here