കൊല്ലത്ത് വിദ്യാര്‍ഥികളുടെ നൈറ്റ് മാരത്തോണ്‍

കൊല്ലം ടികെഎം എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥി യൂണിയനും സേഫ് കൊല്ലവും ചേര്‍ന്ന് നൈറ്റ് മാരത്തോണ്‍ സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥി യൂണിയന്റെ ടെക്‌നോ കള്‍ച്വറല്‍ ഫെസ്റ്റ് ആയ ഹെസ്റ്റിയ’20 ന്റെ ഭാഗമായി സംഘടിപ്പിച്ച നൈറ്റ് മാരത്തണ്‍ ജില്ലാ കളക്ടര്‍ അബ്ദുല്‍ നാസര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.

ടെക്‌നോ കള്‍ച്വറല്‍ ഫെസ്റ്റ് ആയ ഹെസ്റ്റിയ’20 ന്റെ ഭാഗമായി മാത്രമല്ല നൈറ്റ് മാരത്തണ്‍ സംഘടിപ്പിച്ചത്.സ്ത്രീ സുരക്ഷ മുദ്രാവക്യം കൂടി ഉയര്‍ത്തിയാണ് വിദ്യാര്‍ത്ഥികള്‍ സേഫ് കൊല്ലത്തിന്റെ ഭാഗമായത്.

മാരത്തണിന് മുമ്പായി ആശ്രാമത്തെ ഹെലിപാടില്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഹെസ്റ്റിയയുടെ ലോഗോ തീര്‍ത്തു.

ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 01 വരെയാണ് ഫെസ്റ്റ്. വിവിധ വര്‍ക്ക്‌ഷോപ്പുകള്‍ മത്സരങ്ങള്‍ ഡിപ്പാര്‍ട്‌മെന്റ് സ്റ്റാളുകള്‍ മറ്റ് സാംസ്‌ക്കാരിക പരിപാടികള്‍ എന്നിവ ഉള്‍പ്പെടുത്തി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഫെസ്റ്റായി ഹെസ്റ്റിയ’20 മാറ്റാണ് സംഘാടകരുടെ ശ്രമം.

നഗരസഭ വികസകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം എ സത്താര്‍, ടി കെ എം എന്‍ജിനിയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഷാഹുല്‍ ഹമീദ്, വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ എന്‍ അജ്മല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ അംന, ആര്‍ട്‌സ് ക്ലബ് സെക്രട്ടറി ജോയല്‍ എന്നിവരും നേതൃത്വം നല്‍കി.ആശ്രാമം മൈതാനത്ത് നിന്നും ആരംഭിച്ച മാരത്തണ്‍ കോളേജില്‍ സമാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News