അഞ്ചര പതിറ്റാണ്ടുകാലത്തെ ഇടതുവിജയചരിത്രമാവര്‍ത്തിച്ച് വീണ്ടും മഹാരാഷ്ട്രയിലെ തലസരി

മുംബൈ: അൻപത്തിയെട്ട്‌ വർഷമായി തുടരുന്ന വിജയം ഇത്തവണയും തലാസരിയിൽ ഇടതുപക്ഷം ആവർത്തിച്ചു. 1962ൽ അവിഭക്ത കമ്യൂണിസ്‌റ്റ്‌ പാർടിയും 1964 മുതൽ കഴിഞ്ഞ 56 വർഷമായി സിപിഐ എമ്മും തുടർച്ചയായി ഭരിക്കുന്ന തലാസരി ബ്ലോക്ക് പഞ്ചായത്തിലേക്കാണ്‌ ഇക്കുറിയും വൻവിജയം.

ചെയർപേഴ്‌സൺ, വൈസ്‌ ചെയർപേഴ്‌സൺ സ്ഥാനങ്ങളിലേക്ക്‌ സിപിഐ എം സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചു. നന്ദ്‌കുമാർ ഹദൽ ചെയർപേഴ്‌സണായും രാജേഷ്‌ കർപഡേ വൈസ്‌ ചെയർപേഴ്‌സണായും തെരഞ്ഞെടുക്കപ്പെട്ടു.

ജനുവരി 7ന് നടന്ന തെരഞ്ഞെടുപ്പിൽ തലസരി പഞ്ചായത്ത്‌ സമിതിയിൽ 10ൽ 8 സീറ്റുകളും സിപിഐ എം നേടിയിരുന്നു.

ബിജെപി, എൻസിപി സ്ഥാനാർഥികളെയാണ്‌ സിപിഐ എം പരാജയപ്പെടുത്തിയത്‌. 5ൽ 4 ജില്ലാ പരിഷത്ത്‌ സീറ്റുകളും സിപിഐ എം നേടി.

ആദിവാസി മേഖലയായ പൽഘർ ജില്ലയിൽ ഉൾപ്പെടുന്ന പ്രദേശമാണ്‌ തലസരി. ജില്ലയിലാകെ ആറ്‌ ജില്ലാ പരിഷത്ത്‌ സീറ്റുകളും 12 പഞ്ചായത്ത്‌ സമിതി സീറ്റുകളും ഉൾപ്പെടെ 18 സീറ്റുകൾ സിപിഐ എം നേടിയിരുന്നു. 2015 ൽ ഇത്‌ 15 സീറ്റുകളായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News