‘മിണ്ടാതിരുന്നില്ലെങ്കില്‍ നിങ്ങളെ ബലാത്സംഗം ചെയ്യും’; സഭയില്‍ സിപിഐഎം എംഎല്‍എക്കെതിരെ ആക്രോശവുമായി തൃണമൂല്‍ എംഎല്‍എ

പശ്ചിമബംഗാള്‍ നിയമസഭയില്‍ സഭയുടെ സകല സീമകളും ലംഘിച്ചുകൊണ്ടുള്ള ആക്രോശവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ നര്‍ഗീസ് ബീഗം.

ബജറ്റ് അവരണത്തിന് ശേഷം നടന്ന ചര്‍ച്ചക്കിടെ ബജറ്റിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ ഇടത് എംഎല്‍എമാരോട് നിശബ്ദരായിരിക്കാന്‍ സ്പീക്കര്‍ ബിമന്‍ ബാനര്‍ജിയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് സഭയെ ഞെട്ടിച്ചുകൊണ്ട് തൃണമൂല്‍ എംഎല്‍എ നര്‍ഗീസ് ബീഗത്തിന്റെ ആക്രോശം.

മിണ്ടാതിരുന്നില്ലെങ്കില്‍ നിങ്ങള്‍ ബലാത്സംഗം ചെയ്യപ്പെടും എന്ന ഭീഷണിയാണ് നര്‍ഗീസ് ബീഗം സിപിഐഎം എംഎല്‍എ ജഹനാരാ ഖാനെതിരെ മുഴക്കിയത്.

സഭാംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് തൃണമൂല്‍ എംഎല്‍എ യുടെ പ്രസ്ഥാവന സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യുമെന്ന് ഡെപ്യൂട്ടി സ്പീക്കല്‍ സുകുമാര്‍ ഗോസ്ഡ സഭയെ അറിയിച്ചു.

തൃണമൂല്‍ എംഎല്‍എയുടെ ആക്രോശത്തില്‍ എംഎല്‍എക്കെതിരെ സഭ നടപടിയെടുക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News