പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം: മഹാരാഷ്ട്രയില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ അറസ്റ്റില്‍

മഹാരാഷ്ട്രയിൽ പൗരത്വരജിസ്റ്റർ നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മാർച്ച് നടത്തിയ നൂറിലധികം ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് കോൺഗ്രസ്-ശിവസേന ഭരണകൂടം.

കോൺഗ്രസ്-ശിവസേന സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയിൽ പൗരത്വ രജിസ്റ്റർ നടപ്പിലാക്കുമെന്ന് സംസ്ഥാന ഭരണകൂടം നിലപാടെടുത്തതിനെത്തുടർന്ന് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 50 കിലോമീറ്ററിലധികം സഞ്ചരിക്കുന്ന യൂത്ത് മാർച്ചിന് ആഹ്വാനം ചെയ്തിരുന്നു.

ഉറാനിലെ ബിപിസിഎൽ പരിസരത്ത് നിന്ന് മുംബൈയിലേക്ക് സഞ്ചരിക്കുന്ന മാർച്ച് ഇന്ന് ആരംഭിക്കാനിരിക്കെ സഖാക്കളെ മുഴുവനായും മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. നൂറിലധികം വരുന്ന സഖാക്കളെ ഇപ്പോൾ ഞവാശേവാ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയിരിക്കുകയാണ്.

ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് സഖാവ് മുഹമ്മദ് റിയാസ്, മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി സഖാവ് പ്രീതി ശേഖർ തുടങ്ങിയവരെയും പോലീസ് തടഞ്ഞുവച്ചിരിക്കുകയാണ്.

ഇപ്പോൾ സിപിഐഎമ്മിൻ്റെ കേന്ദ്രകമ്മിറ്റി അംഗമായ സഖാവ് അശോക് ധവാളെ ഉൾപ്പെടെയുള്ള നേതാക്കളും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here