ഡിവൈഎഫ്‌ഐ നേതാക്കളുടെ അറസ്റ്റ് പ്രതിഷേധാര്‍ഹം; വെളിപ്പെടുന്നത് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ്: ഡിവൈഎഫ്‌ഐ

മഹാരാഷ്ട്രയിൽ ഡിവൈഎഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്തത് പ്രതിഷേധാർഹമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

കോൺഗ്രസ്സ് അധികാരത്തിലുള്ള ഒരു സംസ്ഥാനമാണ് മഹാരാഷ്ട്ര. എന്നിട്ടും എൻആർസിക്കും സിഎഎയ്ക്കും തൊഴിലില്ലായ്മയ്ക്കുമെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച ലോങ്‌മാർച്ച് പോലീസ് തടഞ്ഞു.

അഖിലേന്ത്യ പ്രസിഡന്റു പി എ മുഹമ്മദ് റിയാസ്, ജോയിന്റ് സെക്രട്ടറി പ്രീതിശേഖർ ഉൾപ്പെടെ നൂറുകണക്കിന് ഡിവൈഎഫ്ഐ പ്രവർത്തകരെയാണ് അറസ്റ്റു ചെയ്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കോൺഗ്രസിൻറെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവരുന്നത്. സിഎഎയ്ക്കും എൻആർസിയ്ക്കുമെതിരെ പ്രസംഗിക്കുകയും എന്നാൽ പ്രവൃത്തിയിൽ ബിജെപി സർക്കാരിനെ അനുകരിക്കുകയും ചെയ്യുകയാണ് മഹാരാഷ്ട്രയിലെ കോൺഗ്രസ് സർക്കാർ.

കോൺഗ്രസ് കേന്ദ്രനേതൃത്വം ഇതിന് മറുപടി പറയണം. അറസ്റ്റിൽ പ്രതിഷേധിച്ച് ബ്ലോക്ക് കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News