ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ച സംഭവം: ബന്ധു അറസ്റ്റില്‍

ബജന്‍പുരയില്‍ കുടുംബത്തിലെ 5 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതു കൂട്ടക്കൊലയെന്നു പൊലീസ്. ബന്ധുവായ പ്രഭു നാഥ് (26) ആണ് കൊലപാതകം നടത്തിയത്.

കടം വാങ്ങിയ പണം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ടാണു കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ അനുമാനം. ശംഭു ചൗധരി (43), ഭാര്യ സുനിത (37), മക്കളായ ശിവം (17), സച്ചിന്‍ (14), കോമള്‍ (12) എന്നിവരെയാണു വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍വാസികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു പൊലീസ് എത്തിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്.

ആത്മഹത്യയാണ് എന്നായിരുന്നു പ്രാഥമിക നിഗമനം. ബുറാഡിയില്‍ കുടുംബത്തിലെ 11 പേര്‍ മരിച്ച സംഭവത്തിന്റെ ദുരൂഹതകള്‍ അവസാനിക്കുന്നതിനു മുന്‍പായിരുന്നു ബജന്‍പുരയിലെ കൂട്ടമരണവും.ഒളിവിലായിരുന്ന പ്രതി പ്രഭുനാഥിനെ വടക്കുകിഴക്ക് ഡല്‍ഹിയില്‍ നിന്നാണു പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here