കൊറോണ: ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയ യുവാവ് ജീവനൊടുക്കി

കൊറോണ വൈറസ് സംശയത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയ യുവാവ് ജീവനൊടുക്കി.

ജിദ്ദയിലെ കിംഗ് ഫഹദ് ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് യുവാവ് താഴേക്കു ചാടിയത്.

ചൈനീസ് പൗരനാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, പരിശോധനാ ഫലത്തില്‍ ഇയാള്‍ക്ക് കൊറോണ ഇല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

വെള്ളിയാഴ്ച രാവിലെയാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊറോണ ബാധയാണെന്ന സംശയത്തെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇതിനിടെയാണ് ഇയാള്‍ ഓടി രക്ഷപ്പെട്ട് താഴേക്ക് ചാടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News