പ്രതികരിക്കാത്ത സമൂഹത്തെയാണ് രാജ്യം ഭരിക്കുന്നവർക്ക്‌ ആവശ്യം; ഉണർന്നിരിക്കുന്നവർ പ്രതികരിക്കും: അടൂർ ഗോപാലകൃഷ്ണൻ

ഭരണഘടന അടുത്ത തലമുറയിലേക്ക് എത്തേണ്ടതാണെന്ന്  അടൂർ ഗോപാലകൃഷ്ണൻ. ഭരണഘടനയുടെ ആമുഖം വിദ്യാർത്ഥികൾക്ക് ചെറിയ ക്ലാസുകൾ മുതൽ പകർന്നു നൽകണം.

സ്വന്തം സ്വാതന്ത്ര്യത്തെ കുറിച്ചും അവകാശത്തെ കുറിച്ചും ബോധ്യം ഉണ്ടാകണം. പ്രതികരിക്കാത്ത സമൂഹത്തെയാണ് രാജ്യം ഭരിക്കുന്നവർക്ക്‌ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

ഉണർന്ന് ഇരിക്കുന്നവർ പ്രതികരിക്കും. ജനാധിപത്യത്തിന് എതിരെ ഉള്ള കാര്യങ്ങളെ ചെറുത്ത് തോൽപ്പിക്കണം. ഒറ്റ മതം മതി എന്ന ചിന്ത സങ്കുചിതമാണ്.

പരിഗണന ലഭിക്കേണ്ട വലിയൊരു വിഭാഗം ജനത രാജ്യത്ത് നിലവിൽ ഉള്ള വ്യവസ്ഥിതിക്ക് പുറത്താണ്. അതിനായി അവരുടെ ജാതിയും മതവും ഉപയോഗിക്കുന്നു.

പ്രതിഷേധിക്കുന്നവരെ നാട് കടത്താൻ അവർ ശ്രമിക്കുന്നു. സാഹിത്യകാരന്റെ സാമൂഹിക ഉത്തരവാദിത്വം കലയാണ്.

രാജ്യത്തെ വ്യവസ്ഥിതിക്ക് എതിരെ സിനിമാക്കാർ പ്രതിഷേധിച്ചപ്പോൾ അവർക്കെതിരെ ആദായ നികുതി വകുപ്പിനെ കാണിച്ച് ഭയപ്പെടുത്തുന്നു.

ഇന്നത്തെ സിനിമകൾക്ക് വിൽപ്പനയാണ് പ്രധാനം. യഥാർത്ഥ ജീവിതത്തിൽ നിന്ന് അകലും തോറും സിനിമ വിജയിക്കുന്ന കാഴ്ച ആണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here