കേരളത്തിലെ ആദ്യ ഔട്ട്‌ഡോര്‍ ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട്; മാതൃത്വമാണ്, അശ്ലീലം കാണരുത്; ഫോട്ടോഗ്രാഫര്‍ ആതിരയ്ക്ക് പറയാനുള്ളത്

കേരളത്തില്‍ ആദ്യമായി ഒരു ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് കോട്ടയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വയനാട് സ്വദേശിയായ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ ആതിര ജോയ്.

കേരളം സന്ദര്‍ശനത്തിനെത്തിയ ആതിരയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ അമൃത് ബാബയും പങ്കാളി ജാനും ആണ് ഈ ഫോട്ടോഷൂട്ടിലെ മോഡലുകള്‍.

കേരളം കാണാന്‍ എത്തിയ ഇവര്‍ ഒരു മാസത്തോളം ആതിരയ്ക്കും കുടുംബത്തിനുമൊപ്പമായിരുന്നു.

ജാന്‍ എട്ടുമാസം ഗര്‍ഭിണിയാണ്. വിദേശീയരാണെങ്കിലും യോഗയും മെഡിറ്റേഷനുമൊക്കെയുള്ള ജീവിതരീതിയാണ് അവര്‍ പിന്തുടരുന്നത്.

ആതിര തന്നെയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. വാക്കുകള്‍ക്ക് അതീതമാണ് മാതൃത്വം.

ഈശ്വരന്‍ തന്ന വരദാനം പോലെ ശരീരവും മനസ്സും ഒരുപോലെ കുളിരേകുന്ന അസുലഭ മുഹൂര്‍ത്തമാണ് ഗര്‍ഭകാലം.

ദാമ്പത്യ ബന്ധത്തിന്റെ ഏറ്റവും വലിയ ശക്തിയും ഇതുതന്നെ. മാതൃത്വം എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരവും, ആനന്ദകരവുമായ ഒന്നാണെന്നും ആതിര കുറിച്ചു.

പൂര്‍ണ്ണ നഗ്‌നരായി ഇവര്‍ പ്രത്യക്ഷപ്പെട്ടതിനാലാണ് ചിത്രങ്ങള്‍ ശ്രദ്ധേയമാവുന്നത്. കോഴിക്കോട് ആതിരയുടെ അമ്മായിയുടെ വീടിനടുത്തള്ള പുഴയുടെ പശ്ചാത്തലത്തിലായിരുന്നു ഷൂട്ടിംഗ്.

നമ്മുടെ നാട്ടില്‍ എട്ടാം മാസത്തിലുള്ള ഗര്‍ഭിണി മൂന്നുമണിക്കൂറോളം വെള്ളത്തില്‍ ഇറങ്ങിനില്‍ക്കുന്നത് ആലോചിക്കാന്‍ പോലും സാധിക്കില്ല. എന്നാല്‍ അത്തരം റിസ്‌കുകളൊന്നും ജാനിന് പ്രശ്നമേയായിരുന്നില്ല.

പുഴയിലെ പാറയിലൂടെയൊക്കെ അനായാസമാണ് അവര്‍ നടന്നത്. ഒരു ഫോട്ടോഗ്രാഫറെന്ന നിലയില്‍ ഏറെ ആത്മസംതൃപ്തി തോന്നിയ ഒന്നാണ് ഈ ഫോട്ടോഷൂട്ട്. എന്റെ ഡ്രീം പ്രോജക്ട് എന്നുവേണമെങ്കില്‍ പറയാമെന്നും ആതിര പറയുന്നു.

അതേസമയം ഈ ഫോട്ടോഷൂട്ടിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ നല്ലതും മോശമായതുമായ അഭിപ്രായങ്ങള്‍ വന്നുവെന്നു. തെറി പറഞ്ഞവര്‍ വരെ ഉണ്ടെന്നും ആതിര വ്യക്തമാക്കുന്നു.

എന്നാല്‍ ദമ്പതികള്‍ അവരുടെ തന്നെ ആവശ്യപ്രകാരമാണ് ഫോട്ടോഷൂട്ടിനെത്തിയതെന്നും ആതിര വ്യക്തമാക്കുന്നു.

അവരുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ടു തന്നെ ഫോട്ടോഷൂട്ട് വേണമെന്നും ഇവര്‍ക്ക് നിര്‍ബന്ധമായിരുന്നുവെന്നും ആതിര വെളിപ്പെടുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News