വടക്കാഞ്ചേരിയിൽ കാട്ടുതീ അണയ്ക്കുന്നതിനിടയിൽ രണ്ട് വനപാലകർ മരിച്ച സംഭവത്തിൽ വനംമന്ത്രി അഡ്വ.കെ.രാജു അനുശോചനം അറിയിച്ചു

തൃശ്ശൂർ വടക്കാഞ്ചേരിയിൽ കാട്ടുതീ അണയ്ക്കുന്നതിനിടയിൽ രണ്ട് വനപാലകർ മരിച്ച സംഭവത്തിൽ വനംമന്ത്രി അഡ്വ.കെ.രാജു അനുശോചനം അറിയിച്ചു.

മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കുമുള്ള ധനസഹായം തുടങ്ങിയ കാര്യങ്ങളിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും വനം മന്ത്രി ‘അറിയിച്ചു.

വടക്കാഞ്ചേരി പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ ദിവാകരൻ കെ.യു. താൽക്കാലിക വാച്ചറായ വേലായുധൻ എ.കെ. എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ മറ്റൊരു താത്കാലിക ഫോറസ്റ്റ് വാച്ചർ വി.എ. ശങ്കരൻ തൃശ്ശൂർ മെഡി.കോളജിൽ ചികിത്സയിലാണ്.

മരണാനന്തര ചടങ്ങുകൾക്കും ആശുപത്രി ചെലവുകൾക്കുമായി അടിയന്തിര ധനസഹായം അനുവദിച്ചതായി മുഖ്യവനം മേധാവി പി.കെ.കേശവൻ അറിയിച്ചു.

പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ എച്ച്എൻ എൽ പ്ലാൻ്റേഷനിൽ ഉച്ചയ്ക്ക് ഉണ്ടായ കാട്ടുതീ അണയ്ക്കുന്നതിനിടയിലാണ് സംഭവം.

വനം വകുപ്പിൽ നിന്നും പാട്ടത്തിനെടുത്ത പ്ളാൻ്റേഷൻ നടത്തിപ്പിൻ്റെ പൂർണ ചുമതല എച്ച്.എൻ.എല്ലിനാണ്.

വലിയ തോതിൽ പുല്ലുകളും പാഴ്ച്ചെടികളും വളർന്ന് കിടക്കുന്ന പ്രദേശത്ത് കാട്ടുതീ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുന്നതിലുണ്ടായ ശ്രദ്ധക്കുറവ്
ഇന്നത്തെ ദുരന്തത്തിന് കാരണമെന്ന് കരുതുന്നു.കഴിഞ്ഞ വർഷവും ഈ പ്രദേശത്ത് കാട്ടുതീ പടർന്നിരുന്നു.

കാട്ടുതീ ഇപ്പോഴും പൂർണമായും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. തീ അണക്കുന്നതിനായി വനംവകുപ്പിൻ്റെ ഫയർ റെസ് പോണ്ടർ വാഹനങ്ങൾ
ഉൾപ്പടെയുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

മധ്യമേഖ സി.സി.എഫ്.. ദീപക് മിശ്ര. ഡി എഫ് ഒ. മാരായ എ.രഞ്ചൻ, എസ്.വി. വിനോദ് ,ത്യാഗരാജൻ, നരേന്ദ്രബാബു സെൻട്രൽ സർക്കിൾ ടെക്നിക്കൽ അസി. സുർജിത്, വടക്കാഞ്ചേരി റെയിഞ്ച് ഓഫീസർ ഡൽട്ടോ എൽ. മറോക്കി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News