പോലീസ് ട്രെയിനിംഗ് അക്കാഡമിയില്‍ ബീഫിന് നിരോധനം എന്ന പേരില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് പോലീസ്

പോലീസ് ട്രെയിനിംഗ് അക്കാഡമിയില്‍ ബീഫിന് നിരോധനം എന്ന പേരില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് പോലീസ്.

 പരിശീലനത്തിന്‍റെ ഭാഗമായി താല്‍കാലികമായി ഏര്‍പ്പെടുത്തുന്ന നിയന്ത്രണത്തെയാണ് വാര്‍ത്തയായി പ്രചരിപ്പിക്കുന്നത്.

ബീഫിന് മാത്രമല്ല  അച്ചാറിനും ,പപ്പടത്തിനും ,മട്ടനും ഒരു നിശ്ചിത സമയത്തേക്ക് ഒ‍ഴിവാക്കിയതിനെയാണ് നിരോധനമെന്ന പേരില്‍ ചിലര്‍ പ്രചരിപ്പിക്കന്നത്.

പോസ് ട്രെയിനിംഗ് അക്കാഡമിയിലെ പുതിയ ബാച്ചിന്‍റെ പരിശീലനത്തിലെ ഭക്ഷണ ക്രമത്തില്‍ നിന്ന് ബീഫ് ഒ‍ഴിവാക്കിയെന്ന പ്രചരണത്തിനെതിരെയാണ് പോലീസ് രംഗത്തെത്തിയത്.

രക്തസമ്മര്‍ദ്ധം ഉയര്‍ത്താന്‍ സാധ്യതയുളള അച്ചാര്‍ പപ്പടം എന്നീ ഭക്ഷ്യ വിഭവങ്ങള്‍ക്കൊപ്പം ബീഫ് മട്ടന്‍ അടക്കമുളള റെഡ് മീറ്റ് ഭക്ഷണങ്ങളും ഒ‍ഴിവാക്കിയിട്ടുണ്ട്.ഇതാവട്ടെ ഒരു നിശ്ചിത കാലത്തേക്ക് മാത്രമാണ് ആണ് താനും.

പരീശീലനത്തിന്‍റെ ഭാഗമായി ഭക്ഷണത്തില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണം എന്നതിനപ്പുറം ഗൗരവമില്ലാത്ത കാര്യത്തെയാണ് വാര്‍ത്തയാക്കി ചിലര്‍ പ്രചരിപ്പിക്കുന്നത്.

വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിലെ ഡയറ്റീഷന്‍ നിര്‍ദ്ദേശിച്ച ഭക്ഷണങ്ങളാണ് ഇത്തവണത്തെ ബാച്ചിന് നല്‍കുന്നത് .

മെസ് നടത്തുന്നത് ട്രെയിനി ബാച്ചുകാര്‍ നേരിട്ടാണ് . മീറ്റ് പ്രോഡക്ടറ്റ് ഒാഫ് ഇന്ത്യ എന്ന സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനത്തിന്‍റെ പ്രോവിഷണല്‍ സ്റ്റോര്‍ തന്നെ ത്യശൂരിലെ പോലീസ് അക്കാഡമിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അവിടെ സുലഭമായി ബീഫ് അടക്കമുളള വിഭവങ്ങള്‍ ലഭിക്കുന്നുമുണ്ട് . മാത്രമല്ല ക‍ഴിഞ്ഞ ബുധനാ‍ഴ്ച്ച കൂടി ഹെഡ് ക്വാര്‍ട്ടേ‍ഴ്സ് മെസില്‍ ബീഫ് വിളബിയിരുന്നു.

വസ്തുത ഇതാണെന്ന് ഇരിക്കെ പോലീസിനെ കരിവാരിതേക്കുന്നതിന് വേണ്ടിയാണ് അക്കാഡമിയില്‍ ബീഫ് നിരോധിച്ചു എന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.

ബീഫ് നിരോധിച്ചു എന്ന വാര്‍ത്തക്ക് അടിസ്ഥാനമില്ലെന്ന് പോലീസ് ആസ്ഥാനമിറക്കിയ വാര്‍ത്തകുറിപ്പിലും വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here