2015 ൽ 107000 വെടിയുണ്ടകൾ കാണാതായ സംഭവം പുനഃരന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്

2015 ൽ 107000 വെടിയുണ്ടകൾ കാണാതായ സംഭവം പുനഃരന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടെന്ന ഇപ്പോഴത്തെ സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കാടതി ഉത്തരവ്.

കാണാതായ വെടിയുണ്ടകൾ,കാട്രിജ്ജുകൾ, കാലി കേസുകൾ എന്നിവ കണ്ടെത്താനാണ് നിർദ്ദേശം.2015 ൽ കൈരളി ന്യൂസാണ് ഈ സംഭവം പുറംലോകത്തെ അറിയിക്കുന്നത്.

വെടിയുണ്ടകൾ കാണാതായിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ 2017 ൽ സിബിഐ അന്വേഷണം അവസാനിപ്പിച്ച കേസാണ്. സംസ്ഥാന സർക്കാർ 2019 ൽ പുതിയ തെളിവുകൾ പരിഗണിച്ച് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.

കോട്ടയം റൈഫിൾ അസോസിയേഷന്റെ പ്രസിഡന്റായിരുന്ന ജില്ലാ കളക്ടർ,ഇല്ലാത്ത വെടിയുണ്ടയുടെ കണക്ക് തനിക്ക് നൽകാനാകില്ലെന്ന് ചൂണ്ടികാട്ടി ഹൈക്കോടതിയിൽ നൽകിയ മാപ്പപേക്ഷ മുഖ്യ തെളിവായി ക്രൈംബ്രാഞ്ച് പരിഗണിക്കും.

കാണാതായ വെടിയുണ്ടകൾ എവിടെ പോയി,വെടിയുണ്ട കടത്തിയത് ആര്,ഈ വെടിയുണ്ടകൾ ആർക്ക് മറിച്ചു വിറ്റു, ദേശവിരുദ്ധ ശക്തികളാണൊ വെടിയുണ്ടകൾ വാങിയത്.നിരവദി ചോദ്യങൾക്കാണ് ക്രൈം ബ്രാഞ്ച് ഉത്തരം കണ്ടെത്തേണ്ടത്.

107000വെടിയുണ്ടകൾ കാണാതായെന്നൂം ഇതിൽ മാരക ശേഷിയുള്ള 2000 ത്തോളം 12 ബോർ വെടിയുണ്ടകളും ഉൾപ്പെടുമെന്നും, വേട്ടകാർക്കൊ,സാമൂഹിക വിരുദ്ധർക്കൊ,തീവ്രവാദികളുടെ കൈകളിലൊ ഇവ എത്തിയിട്ടുണ്ടാകാം എന്നും,ഇത് രാജ്യ സുരക്ഷക്ക് ഭീഷണിയാണെന്നും 2016 ൽ അന്നത്തെ ഹെഡ്കോർട്ടേഴ്സ് ഐജി ശ്രീജിത്ത് ഐപിഎസ്.കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നായിരുന്നു അന്വേഷണം സിബിഐക്ക് വിട്ടത്.

വെടിയുണ്ടകൾ നഷ്ടപെട്ടിട്ടില്ലെന്നും കേസ് അവസാനിപ്പിക്കാമെന്നും 7.3.17 ൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു തുടർന്നാണ് കേസ് അവസാനിപ്പിച്ചത്.സിബിഐ അട്ടിമറിച്ച കേസാണിപ്പോൾ ഹൈക്കോടതി നിർദ്ദേശ പ്രകാരം ക്രൈംബ്രാഞ്ച് അന്വേഷിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News