ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം : ഭീഷണി വീഡിയോ പുറത്തുവിട്ട് ജെയ്ഷെ മുഹമ്മദ്

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനു മുന്നോടിയായി ഭീഷണി വീഡിയോ ദൃശ്യം പുറത്തുവിട്ട് തീവ്രവാദ സംഘടന ജെയ്ഷെ മുഹമ്മദ്. ‘പ്രതികാരം ചെയ്യണമെന്നും’, ‘ കൊലപാതകികളെ വെറുതെവിടില്ലെന്നും’ വീഡിയോയില്‍ പറയുന്നു.

മുസ്ലിങ്ങളെ നിരന്തരം ഉപദ്രവിക്കുന്ന കേന്ദ്ര സര്‍ക്കാരിനോട് പ്രതികാരം ചെയ്യുമെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. ഖുറാന്‍ ഷെരീഫെന്ന വ്യക്തി പറയുന്നതായാണ് വീഡിയോയില്‍ സംഭാഷണങ്ങള്‍ കേള്‍ക്കുന്നത്.

അനുച്ഛേദം 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നയത്തിലുള്ള കശ്മീര്‍ ജനതയുടെ അതൃപ്തി ട്രംപിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള പാകിസ്ഥാന്‍ തന്ത്രമാണ് വീഡിയോയുടെ പിന്നിലെന്നാണ് അധികൃതരുടെ ഭാഷ്യം. ട്രംപും ഭാര്യ മെലാനിയയും 24നും 25നുമാണ് ഇന്ത്യ സന്ദര്‍ശിക്കുക.

പാക് അധീന കശ്മീരില്‍ തീവ്രവാദ സംഘടനകളുടെ സംയുക്തയോഗം ഈമാസം നടന്നതായി സുരക്ഷാ എജന്‍സികള്‍ പറയുന്നു. പാക് ചാരസംഘടന ഐഎസിന്റെയും പാക് സൈന്യത്തിന്റെയും പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തുവെന്നും ഹിസ്ബുള്‍ മുജാഹിദ്ദീന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചതായും സുരക്ഷാ എജന്‍സികള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News