വിനോദ സഞ്ചാരികളെ കാത്ത് മീന്‍പിടി പാറ

വിനോദ സഞ്ചാരികള്‍ക്കായി കാത്തിരിക്കുകയാണ് മീന്‍ പിടി പാറ. കൊല്ലം ജില്ലയില്‍ കൊട്ടാരക്തര നഗരസഭാ വാര്‍ഡിലാണ് കൊടും ചൂടിലും കുളിര്‍ കാറ്റ് നല്‍കുന്ന മീന്‍ പിടി പാറ.

മീന്‍ പിടി പാറ എന്ന നാമം ഇന്നത്തെ തലമുറ നല്‍കിയതല്ല അതിന് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഒരു ഭാഗത്ത് വന പ്രദേശം മറുഭാഗത്ത് റബര്‍ മരങള്‍,ഇവക്ക് നടുവിലൂടെ പാറകളെ തലോടി മൂളിപാട്ടുപാടി പായുന്ന അരുവി.

തെക്കന്‍ കാറ്റും പച്ചപ്പും മത്സ്യവും പൂക്കളും ഔഷധ സസ്യങളും മീന്‍പിടിപാറയിലെ കാഴ്ചകളും ജില്ലക്കകത്തും പുറത്തും നിന്നെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വനത്തിനുള്ളിലെന്നപോലത്തെ അനുഭവം പകരുന്നു.

കനത്ത ചൂടിലും ശീതീകരിച്ചെന്ന പോലെ ഒഴുകിവരുന്ന തണുത്ത വെള്ളത്തില്‍ പ്രായ ഭേദമന്യെ കുളിക്കാം.

കൊട്ടാരക്കര എം.എല്‍.എ ഐഷാപോറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മീന്‍പിടിപാറയെ വികസിപ്പിക്കാന്‍ പദ്ധതി തയാറാക്കി, നിര്‍മ്മാണ പ്രവര്‍ത്തനങളൂം അവസാന ഘട്ടത്തിലെത്തി.

പൂന്തോട്ടവും ചില്‍ഡ്രന്‍സ് പാര്‍ക്കും പ്രഭാത സവാരിക്കുള്ള വാക്കവേയും മീന്‍പിടി പാറയുടെ പരിസരത്ത് ഒരുങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News