സിഎജി റിപ്പോര്‍ട്ട്: തോക്കുകള്‍ ഇന്ന് പരിശോധിക്കും

തിരുവനന്തപുരം: തിരുവനന്തപുരം എസ്എപി ക്യാമ്പിലെ മുഴുവന്‍ തോക്കുകളും ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച പരിശോധിക്കും.

ഇതിനായി വിവിധ ബറ്റാലിയനുകളിലേക്ക് കൊണ്ടുപോയ തോക്കുകള്‍ എസ്എപി ക്യാമ്പിലെത്തിച്ചു. എസ്എപിയിലെ 25 റൈഫിള്‍ കാണാനില്ലെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.

എന്നാല്‍, തോക്കുകളുടെ രേഖ എസ്എപി അധികൃതര്‍ സിഎജിക്ക് നല്‍കിയിരുന്നു. 660 ഇന്‍സാഫ് റൈഫിളാണ് എസ്എപിയുടെ അധീനതയിലുള്ളത്. ഇതില്‍ 616 എണ്ണം വിവിധ ക്യാമ്പുകളിലാണ്. 44 എണ്ണം എസ്എപിയിലുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News