സൈനിക കമാന്‍ഡര്‍ പദവിയില്‍ വനിതകളെ നിയമിക്കാം; കേന്ദ്ര സര്‍ക്കാരിന്റെ വിലക്ക് സുപ്രീംകോടതി റദ്ദാക്കി

ദില്ലി: സൈനിക കമാന്‍ഡര്‍ പോസ്റ്റടക്കമുള്ള സുപ്രധാന പദവികളില്‍ വനിതകളെ നിയമിക്കാമെന്ന് സുപ്രീംകോടതി. വനിതകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ തീരുമാനം സുപ്രീംകോടതി റദ്ദാക്കി.

വനിതകളുടെ നിയമനം പെര്‍മനന്റ് കമ്മീഷന്‍ ആയി നടത്താമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ ദില്ലി ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു.

ജസ്റ്റിസ്മാരായ ഡി.വൈ ചന്ദ്രചൂഡ് അജയ് രസ്‌തോഗി എന്നിവരടങ്ങിയ ബെഞ്ചിന്റേത് ആണ് ഉത്തരവ്. വനിതകളെ കമാന്‍ഡര്‍ പോസ്റ്റുകളില്‍
നിയമിക്കുന്നതിന് കേന്ദ്രം എതിരായിരുന്നു.

സ്ത്രീകളായതിനാല്‍ മാത്രം നിയമനം നിഷേധിക്കുന്നതിനെതിരെ സേനയിലെ വനിതകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here