സിഎജി റിപ്പോര്‍ട്ട് തെറ്റ്; തോക്കുകള്‍ കാണാതായിട്ടില്ല; റൈഫിളുകള്‍ മുഴുവന്‍ പരിശോധിച്ചുവെന്ന് ടോമിന്‍ ജെ തച്ചങ്കരി

തിരുവനന്തപുരം: തോക്കുകള്‍ കാണാനില്ലെന്ന സിഎജി റിപ്പോര്‍ട്ട് തള്ളി ക്രൈംബ്രാഞ്ച്. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ മുഴുവന്‍ തോക്കുകളും ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരിയുടെ നേതൃത്വത്തില്‍ പരിശോധിച്ചു.

എസ്എപി ക്യാമ്പില്‍ നിന്നും തോക്കുകള്‍ നഷ്ടപ്പെട്ടില്ലെന്ന പരിശോധനയ്ക്ക് ശേഷം ടോമിന്‍ ജെ തച്ചങ്കരി പ്രതികരിച്ചു.

660 ഇന്‍സാഫ് റൈഫിളാണ് എസ്എപിയുടെ അധീനതയിലുള്ളത്. ഇതില്‍ 647 ഇന്‍സാഫ് റൈഫിളുകള്‍ പരിശോധനയ്ക്കായി എസ്എപി ക്യാമ്പില്‍ പ്രദര്‍ശിപ്പിച്ചുവെന്നും 13 എണ്ണം മണിപ്പൂരിലെ ഐആര്‍ ബറ്റാലിയനിലാണ് ഉള്ളതെന്നും ഇവ വീഡിയോ കോള്‍ വഴി പരിശോധിച്ച് ഉറപ്പുവരുത്തിയെന്നും ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു. എസ്എപിയിലെ 25 റൈഫിളുകള്‍ കാണാനില്ലെന്നായിരുന്നു സിഎജി റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News