തമിഴ്നാട് തെങ്കാശിക്ക് സമീപം വാസവനെല്ലൂരിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ അടക്കം മൂന്നുപേര്‍ മരിച്ചു.
കൊല്ലം കൊട്ടാരക്കര സ്വദേശി സിൻജു.കെ. നൈനാൻ, കല്ലുവാതുക്കൽ സ്വദേശി ജിജു തോമസ് എന്നിവരാണ് മരിച്ചത്. ശിവകാശി സ്വദേശി രാജശേഖരൻ ആണ് മരിച്ച മറ്റൊരാൾ
ഇന്നു പുലർച്ചെ 3 മണിയോടെ വേളാങ്കണ്ണിയിൽ നിന്ന് കൊട്ടാരക്കരക്ക് വരികയായിരുന്ന കാർ മരത്തിലിടിച്ച് അപകടത്തിൽപെട്ടു.
തുടർന്ന് കൊട്ടാരക്കരക്ക് മാറ്റാനായി കാർ റിക്കവറി വാനിൽ ഘടിപ്പിക്കുന്നതിനിടെ പുലർച്ചെ 4 മണിയോടെ ചെന്നൈയിൽ നിന്ന് തെങ്കാശിക്കു വരികയായിരുന്ന ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് ഇവരെ ഇടിക്കുയായിരുന്നു.
അപകട സ്ഥലത്ത് വെച്ചു തന്നെ മൂന്ന് പേരും മരിച്ചു. ബന്ധുക്കളെ ബസിൽ കയറ്റി വിട്ടിരുന്നതിനാൽ അവർ അപകടത്തിൽ നിന്നു രക്ഷപ്പെട്ടു.

Get real time update about this post categories directly on your device, subscribe now.