കണ്ണൂരില്‍ കാണാതായ ഒന്നര വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍ തയ്യിലില്‍ കാണാതായ ഒന്നര വയസ്സുകാരന്റെ മൃതദേഹം കടല്‍ക്കരയില്‍ കണ്ടെത്തി.തയ്യില്‍ കടപ്പുറത്തെ പ്രണവ്- ശരണ്യ ദമ്പതികളുടെ മകന്‍ ബിയാനെയാണ് കടല്‍ക്കരയിലെ പാറക്കെട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

പുലര്‍ച്ചെ ആറരമണിയോടെയാണ് കുഞ്ഞിനെ കാണാനില്ല പരാതിയുമായി മാതാപിതാക്കള്‍ സിറ്റി പോലീസ് സ്റ്റേഷനിലെത്തിയത്.

തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ കടല്‍ക്കരയില്‍ മൃതദേഹം കണ്ടെത്തി.വീട്ടില്‍ നിന്നും നൂറ് മീറ്ററോളം അകലെയായി കടല്‍ക്കരയിലെ പാറക്കെട്ടിനുളളിലായിരുന്നു മൃതദേഹം.

കുഞ്ഞിന്‍റെ മാതാപിതാക്കള്‍ തമ്മില്‍ പ്രശ്നങ്ങൾ നിലനിന്നിരുന്നതായും കുഞ്ഞിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു.

പോലീസും ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.ബന്ധുക്കളിൽ നിന്നും അയലവാസികളിൽ നിന്നും മൊഴിയെടുത്തു. സംഭവം കൊലപാതകമാണന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News