ഷഹീൻബാഗ്‌ : സമരക്കാരുമായി സമവായ ചർച്ചക്ക്‌ സുപ്രീംകോടതി

ന്യൂഡൽഹി: ഷഹീൻബാഗിൽ ഗതാഗത തടസ്സം സൃഷ്ടിക്കാതെ പ്രതിഷേധം തുടരാൻ കഴിയുമോ എന്നതിനുള്ള ബദൽ ആരായാൻ സുപ്രീംകോടതി.

സമരക്കാരുമായി ഇക്കാര്യത്തിൽ ച്ർച്ചനടത്താൻ സുപ്രീം കോടതി അഭിഭാഷകരെ നിയോഗിച്ചു. മുതിർന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്ഡെ, ശാന്തന രാമചന്ദ്രൻ എന്നിവരെയാണ്‌ സുപ്രീം കോടതി നിയോഗിച്ചത്.

സമരക്കാരുമായി സംസാരിക്കാൻ ഇവർക്ക്‌ ആരുടെയും സഹായം തേടാം. തിങ്കളാഴ്ച റിപ്പോർട്ട് നൽകണമെന്നും കോടതി അറിയിച്ചു.

ജസ്റ്റിസ് എസ്. കെ. കൗൾ, ജസ്റ്റിസ് കെ. എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.60 ദിവസമായിട്ടും ഷഹീൻബാഗ് പ്രശ്നം പരിഹരിക്കാൻ സർക്കാർ ഒന്നും ചെയ്തില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശമാണെന്നും എന്നാൽ ഗതാഗത തടസ്സം സൃഷ്ടിക്കാതെ പ്രതിഷേധം തുടരാൻ അവർക്ക് കഴിയുന്ന ബദൽ മേഖല എതാണ് എന്നും കോടതി ചോദിച്ചു.

പൗരത്വം ഭേദഗതി നിയമത്തിനെതിരെ രണ്ടു മാസമായി ഡൽഹിയിലെ ഷഹീൻബാഗിൽ തുടരുന്ന സമരത്തിനെതിരെ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ പരാമർശം.

ഷഹീൻബാഗിലെ സമരക്കാർക്ക് മറ്റൊരു സ്ഥലം തിരഞ്ഞെടുക്കാമെന്നു കോടതിയുടെ ചോദ്യത്തിന് മറുപടിയായി ഡൽഹി പൊലീസിന്റെ അഭിഭാഷകൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News