സര്‍ക്കാര്‍ പദ്ധതികള്‍ വിജയിപ്പിക്കാന്‍ ഇടപെടും; ജനപങ്കാളിത്തം ഉറപ്പുവരുത്തും;കോടിയേരി ബാലകൃഷ്ണന്‍

സര്‍ക്കാര്‍ പദ്ധതികളില്‍ വലിയതോതില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ഇടപെടാന്‍ സിപിഐ എം തീരുമാനിച്ചതായി കോടിയേരി ബാലകൃഷ്ണന്‍. ജനകീയപദ്ധതികള്‍ കാര്യക്ഷമമാക്കാന്‍ ഗ്രാമ, വാര്‍ഡ് സഭകളില്‍ പാര്‍ടിപ്രവര്‍ത്തകരുടെ പങ്കാളിത്തമുറപ്പാക്കുമെന്നും സംസ്ഥാനകമ്മിറ്റി യോഗതീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ച് അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ഫണ്ട് ആവശ്യമില്ലാത്ത പദ്ധതികളാണ് ഏറ്റെടുക്കുക. പദ്ധതികളെ രാഷ്ട്രീയവല്‍ക്കരിക്കുകയല്ല അതിന്റെ ലക്ഷ്യം. മറിച്ച് ജനപങ്കാളിത്തം ഉറപ്പാക്കുകയാണ്. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മുഖേന ആയിരം ബഡ്ജറ്റ് ഹോട്ടലുകള്‍ തുറക്കുന്ന പദ്ധതി എല്‍ഡിഎഫ് ഭരിക്കുന്ന എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓണത്തിനു മുമ്പ് നടപ്പാക്കാന്‍ പാര്‍ടി മുന്‍കൈയെടുക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഓരോ ലോക്കല്‍കമ്മിറ്റിയും ഒരു സ്‌കൂള്‍ വീതമെങ്കിലും മെച്ചപ്പെടുത്താനായി പ്രവര്‍ത്തിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here