നിര്‍ഭയ കേസ് പ്രതികളെ മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റും; പുതിയ നിയമ വാറന്റ് പുറപ്പെടുവിച്ചു

നിര്‍ഭയ കേസ് പ്രതികളെ മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റും. കുറ്റവാളികളുടെ വധശിക്ഷ മാര്‍ച്ച് മൂന്നിനു രാവിലെ ആറിന് നടപ്പാക്കണമെന്ന് പുതിയ മരണവാറന്റ് പുറത്തിറക്കിയിരിക്കുകയാണ്. ഡല്‍ഹി കോടതിയാണ് ഉത്തരവ് പുറത്തിറക്കിയത്.

നിര്‍ഭയ കേസില്‍ പുതിയ മരണ വാറന്റ് പുറപ്പെടുവിക്കണമെന്ന മാതാപിതാക്കളുടെയും തിഹാര്‍ ജയില്‍ അധികൃതരുടെയും ആവശ്യം പരിഗണിച്ച ഡല്‍ഹി പട്യാല ഹൗസ് കോടതയുടേതാണ് പുതിയ വിധി.

ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ അഡീഷണല്‍ സെഷന്‍ ജഡ്ജ് ധര്‍മേന്ദര്‍ റാണയാണ് മാര്‍ച്ച് മൂന്നിന് രാവിലെ ആറുമണിക്ക് നാല് പ്രതികളേയും തൂക്കിലേറ്റാന്‍ വാറന്റിറക്കിയത്.

നേരത്തെ ജനവുരി 17-നും ഫെബ്രുവരി ഒന്നിനും പ്രതികളെ തൂക്കിലേറ്റാനുള്ള മരണവാറണ്ടുകളുണ്ടായിരുന്നു.

എന്നാല്‍ ദയാ ഹര്‍ജികളും മറ്റു നിയമനടപടികളും കാരണം കോടതി വാറണ്ടുകള്‍ സ്റ്റേ ചെയ്യുകയായിരുന്നു.

കേസില്‍ പ്രതികള്‍ക്ക് ഇത് മൂന്നാം തവണയാണ് മരണ വാറണ്ട് പുറപ്പെടുവിക്കുന്നത്. അതേസമയം പുതിയ മരണവാറന്റ് പുറപ്പെടുവിച്ചതില്‍ സന്തോഷമെന്ന് നിര്‍ഭയയുടെ അമ്മ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News