കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കിയതോടെ ഗ്രൂപ്പ് യുദ്ധം മുറുകുന്നു

കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കിയതോടെ ഗ്രൂപ്പ് യുദ്ധം മുറുകുന്നു. സുരേന്ദ്രന് കീ‍ഴില്‍ ഭാരവാഹികളാകാന്‍ താല്‍പര്യമില്ലെന്ന് മുതിര്‍ന്ന നേതാക്കളായ എംടി രമേശും, എഎന്‍ രാധാകൃഷ്ണനും.

സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരഗണിച്ചിരുന്നവരാണ് ഇരുവരും. കുമ്മനം അടക്കമുളളവര്‍ക്ക് മറ്റെതെങ്കിലും പദവി നല്‍കാത്തതില്‍ ആര്‍എസ്എസിലും അതൃപ്തി പുകയുന്നു.

നീണ്ട മൂന്ന് മാസത്തെ പലതലങ്ങളിലുളള ആലോചനകള്‍ക്ക് ശേഷമാണ് കേന്ദ്ര നേതൃത്വം പുതിയ അദ്ധ്യക്ഷനെ തീരുമാനിച്ചത്.

വി മുരളീധരന്‍റെ അടുത്ത അനുയായിയായ കെ സുരേന്ദ്രനെ പ്രസിഡന്‍റ് ആക്കിയതോടെ കൃഷ്ണദാസ് പക്ഷം തുറന്ന പോരിലേക്ക് നീങ്ങുകയാണ് .

കെ സുരേന്ദ്രനുമായി സഹകരിക്കാന്‍ ക‍ഴിയില്ലെന്നാണ് അവരുടെ വാദം. ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കളായ എംടി രമേശ്, എഎന്‍ രാധാകൃഷ്ണന്‍ എന്നീവര്‍ പരസ്യപോരിലേക്ക് നീങ്ങുന്നു എന്നാണ് സൂചന.

സുരേന്ദ്രന് കീ‍ഴില്‍ ഭാരവാഹികളാകാന്‍ താല്‍പര്യമില്ലെന്ന് മുതിര്‍ന്ന നേതാക്കളായ എംടി രമേശും, എഎന്‍ രാധാകൃഷ്ണനും കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

സുരേന്ദ്രനൊപ്പം സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നവരാണ് ഇരുവരും. മറ്റൊരു ജനറല്‍ സെക്രട്ടറിയായ ശോഭാ സുരേന്ദ്രനാവട്ടെ ഈകാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുമില്ല.

ഇരുവരേയും ദേശീയ ഭാരവാഹികളോ ദേശീയ നിര്‍വ്വാഹക സമിതി അംഗങ്ങളോ ആക്കണമെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്‍റെ ആവശ്യം.

ഒപ്പം യുവമോര്‍ച്ച , മഹിളാമോര്‍ച്ച അടക്കമുളള മോര്‍ച്ചകളിലേക്കുളള ഭാരവാഹികളെ നിശ്ചയിക്കുമ്പോള്‍ പ്രതിനിധ്യം വേണമെന്നും അവര്‍ ആവശ്യപെടുന്നു.

നിലവിലെ ജനറല്‍ സെക്രട്ടറിമാര്‍ ഒ‍ഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതോടെ കെ സുരേന്ദ്രന് പുതിയ ഭാരവാഹികളെ നിശ്ചയിക്കേണ്ടി വരും.

ജില്ലാ , നിയോജക മണ്ഡലെ കമ്മറ്റികളില്‍ മഹാഭൂരിപക്ഷവും കൈവശമുളള കൃഷ്ണദാസ് പക്ഷം നിസകരണത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.

സാമുദായി സന്തുലനം പാലിച്ചിലെന്ന് ആക്ഷേപവും ഉയരുന്നുണ്ട്.കേരളത്തില്‍ നിന്നുളള കേന്ദ്രമന്ത്രിയും , സംസ്ഥാന അദ്ധ്യക്ഷനും ഒരേ സമുദായത്തില്‍ നിന്നാണെന്നും ഇവര്‍ ആരോപിക്കുന്നു.

നായര്‍ വിഭാഗത്തില്‍, നിന്ന് ആരെയെങ്കിലും ഇതിന് പകരമായി ദേശീയ നേതൃത്വത്തിലേക്ക് കൊണ്ട് വരണമെന്നാണ് മറുവിഭാഗത്തിന്‍റെ ആവശ്യം.

കുമ്മനം രാജശേഖരന് ദേശീയ ജനറല്‍ സെക്രട്ടറിയാക്കണമെന്ന ആവശ്യം കേരള ആര്‍എസ്എസ് മുന്നോട്ട് വെയ്ക്കുന്നുണ്ട്.

ആര്‍എസ്എസ് പ്രചാരകനായ കുമ്മനത്തെ ദേശീയ സഹ സംഘടനാ സെക്രട്ടരിയോ , അതല്ലെങ്കില്‍ ദേശീയ വൈസ് പ്രസിഡന്‍ര് പദവിയോ ലഭിക്കണമെന്നാണ് അവരുടെ ആവശ്യം .

തര്‍ക്കം തുടരുന്നിതിനിടെ കെ.സുരേന്ദ്രന്‍ ദേശീയ നേതൃത്വവുമായുളള ചര്‍ച്ചക്കായി ദില്ലിയിലെത്തിയട്ടുണ്ട്.

സ്ഥാനാരോഹണം ഉപഭാരവാഹികള്‍ എന്നീ വിഷയങ്ങള്‍ ദേശീയ നേതൃത്വമായി ചര്‍ച്ച നടത്തിയേക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News