മുൻ മന്ത്രി വി എസ് ശിവകുമാറിന്‍റെ അധികൃത സ്വത്ത് സമ്പാദനം വിജിലൻസ് സ്പെഷ്യൽ സെൽ അന്വേഷിക്കും

മുൻ മന്ത്രി വി എസ് ശിവകുമാറിൻ്റെ അധികൃത സ്വത്ത് സമ്പാദനം വിജിലൻസ് സ്പെഷ്യൽ സെൽ അന്വേഷിക്കും. അടുത്ത ദിവസം തന്നെ മുൻ മന്ത്രി വി.എസ് ശിവകുമാറിനെതിരെ FIR രജിസ്റ്റർ ചെയ്യും .

വി.എസ് ശിവകുമാറിനെ കൂടാതെ അദേഹത്തിൻ്റെ ബിനാമികളെന്ന് സംശയം ഉള്ള കോൺട്രാക്ടർ ശാന്തിവിള രാജേന്ദ്രൻ ,ഡ്രൈവർ ഷൈജു ഹരൻ ,സുഹൃത്ത് അഡ്വ. എൻ എസ് ഹരികുമാർ എന്നിവരുടെ സ്വത്ത് വിവരങ്ങൾ ആണ് വിജിലൻസ് അന്വേഷിക്കുക .

അന്വേഷണ ചുമതല വിജിലൻസിൻ്റെ തിരുവനന്തപുരം സ്പെഷ്യൽ സെല്ലിന് കൈമാറി വിജിലൻസ് ഡയറക്ടർ ഉത്തരവ് ഇറക്കി

മുൻ ആരോഗ്യമന്ത്രിയായ വി.എസ് ശിവകുമാർ ,ശിവകുമാറിൻ്റെ അടുത്ത സുഹ്യത്തും കല്ലിയൂർ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറുമായ ശാന്തിവിള രാജേന്ദ്രൻ ,ശിവകുമാറിൻ്റെ ഡ്രൈവർ ഷൈജുഹരൻ , ബ്ലേഡ് ഹരി എന്ന് വിളിപ്പേര് ഉള്ള അഡ്വ. എൻ എസ് ഹരികുമാർ എന്നിങ്ങനെ നാല് പേരുടെ സ്വത്ത് വിവരങ്ങൾ ആണ് വിജിലൻസ് അന്വേഷിക്കുക.

വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് പ്രാഥമിക അന്വേഷണം നടത്തി നാല് പേർക്കെതിരായ തെളിവുകൾ ശേഖരിച്ചിരുന്നു.

സൂഹൃത്തും കോൺട്രാക്ടറുമായ ശാന്തി വിള രാജേന്ദ്രൻ്റെ സ്വത്തിൽ ശിവകുമാർ ആരോഗ്യമന്ത്രിയായ കാലഘട്ടത്തിൽ അഭൂതപ്പൂർവ്വമായ വളർച്ചയാണ് ഉണ്ടായതെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

ശബരിമല ,പമ്പ എന്നീ സ്ഥലങ്ങളിലെ ദേവസ്വത്തിൻ്റെ മരാമത്ത് പണികൾ ഏറ്റെടുത്ത് നടത്തിയിരുന്ന മറ്റൊരു കരാറുകാരനെ ചുറ്റിപ്പറ്റിയും അന്വേഷണം ഉണ്ട്.

ദരിദ്ര ചുറ്റുപാടിൽ ജീവിച്ചിരുന്ന ഇരുവരുടെയും ആസ്തി 200 കോടി രൂപക്ക് മുകളിൽ ഉണ്ടെന്നാണ് വിജിലൻസിൻ്റെ കണ്ടെത്തൽ .

ഇന്ന് തിരുവനന്തപുരത്ത് വിജിലൻസ് ആസ്ഥാനത്ത് ചേർന്ന ഉന്നതതല യോഗം ആണ് കേസന്വേഷണ ചുമതല സ്ഷെഷ്യൽ സെല്ലിന് കൈമാറിയത്.

ശിവകുമാറിനും കൂട്ടാളികൾക്കും എതിരെ അടുത്ത ദിവസം തന്നെ വിജിലൻസ് FIR രജിസ്റ്റർ ചെയ്തേക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News