
മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റിലായ അലന്‍ ഷുഹൈബിന് എല്‍എല്‍ബി പരീക്ഷ എഴുതാന്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ അനുമതി.
സര്‍വകലാശാല അനുമതി നല്‍കിയാല്‍ അലന് പരീക്ഷ എഴുതാമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പരീക്ഷ എഴുതാന്‍ അനുമതി തേടിക്കൊണ്ട് അലന്‍ ഹൈക്കോടതിയെ സമീപിച്ചപ്പോഴായിരുന്നു കോടതി ഇങ്ങനെ പറഞ്ഞത്.
ഇക്കാര്യത്തില്‍ ഹൈക്കോടതി കണ്ണൂര്‍ സര്‍വകലാശയുടെ വിദശീകരണം തേടുകയും ചെ്യ്‌തിരുന്നു.
ഈ മാസം 18 ന് നടക്കുന്ന രണ്ടാം സെമസ്റ്റര്‍ എല്‍എല്‍ബി പരീക്ഷ എഴുതാന്‍ അനുമതി തേടിയാണ് അലന്‍ കോടതിയെ സമീപിച്ചത്. ‘
മൂന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. എന്നാല്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷയെഴുതുവാന്‍ അവസരം വേണം. ഒ
രു വിദ്യാര്‍ത്ഥിയെന്നത് പരിഗണിച്ച് ഇതിന് അനുമതി നല്‍കണം’ എന്നാണ് അലന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. കണ്ണൂര്‍ യൂണിവേഴ്സിറ്റി പാലയാട് ക്യാമ്പസിലെ വിദ്യാര്‍ത്ഥിയാണ് അലന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here