ഈ മാസം 22ന് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്ക് പൊതു അവധി

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്ക് ഈ മാസം 22ന് പൊതു അവധി ആയിരിക്കും. ഫെബ്രുവരി 22ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്കുള്ള (കെ.എ.എസ്) പൊതു പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്.

22ന് അവധി നല്‍കുന്നതിന് പകരം പ്രവൃത്തി ദിനം എന്നാണെന്ന് പിന്നീട് വ്യക്തമാക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ ഭൂരിപക്ഷം സ്‌കൂളുകളിലും കെ.എ.എസ് പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ അദ്ധ്യയനം തടസപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News