കൊല്ലത്ത് വിദ്യാർത്ഥിനിയെ ട്രെയിനിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി

വിദ്യാർത്ഥിനിയെ ട്രെയിനിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി. പന്മന വടക്കുംതല പൂവണ്ണാൽ മോഹനൻപിള്ളയുടെയും അഞ്ജനയുടെയും മകൾ അപർണാ മോഹനനാ(19)ണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് കായംകുളത്ത് നിന്നും ഐലന്റ് എക്സ്പ്രസിൽ കോട്ടയത്തിന് യാത്ര ചെയ്യവേ ഭഗവതിപ്പടി റെയിൽവേ ഗേറ്റിന് സമീപം വെച്ച് പെൺകുട്ടി പുറത്തേക്ക് വീണതായി ട്രെയിൻ യാത്രക്കാരനാണ് റെയിൽവേ പോലീസിൽ വിവരമറിയിക്കുന്നത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് പാളത്തിനരികിലെ കുറ്റിക്കാട്ടിൽ മൃതദേഹം. ചവറ ഗവൺമെന്റ് കോളേജിലെ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിനിയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News